നിന്നിലേക്കു നീളുന്ന
വഴികള്‍ തിരഞ്ഞ് ഞാന്‍ നില്‍ക്കുന്നത്
നിന്നരുകില്‍ തന്നെയാണ്..
മൊഴിദൂരങ്ങള്‍ക്കപ്പുറം
നീയറിയാതെ
കേള്‍ക്കാതെ പോവുന്നുണ്ട്
എന്‍റെ വാക്കുകള്‍
പറയാതെ അറിയാമായിരുന്നിട്ടും
അറിയുന്നില്ലന്ന് നീ…
ഇരുള്‍കുടിച്ചു വറ്റിച്ച
എന്‍റെ കിനാക്കളില്‍ വന്ന് നീ എന്നിലെ പ്രണയത്തെ
കൊത്തിപെറുക്കാറുണ്ട്
പലപ്പോഴും..
യൗവ്വനം നഷ്ടപ്പെട്ട്
പൂക്കാതെയും കായ്ക്കാതയുമിരുന്ന
ഞാന്‍ നിന്‍റെ തലോടലില്‍
കുളിര്‍ക്കര്‍ക്കാറുണ്ട് തളിര്‍ക്കാറുണ്ട്…
കനവുകള്‍ നെയ്തെടുത്ത
പ്രണയത്തിന്‍റെ വയല്‍
വരമ്പുകളും
കുതിച്ചൊഴുകിയ പുഴയും
മരിച്ച ഓര്‍മ്മകളും
ഇന്ന് നമുക്കന്യം..
പറയാനേറെയുണ്ട്
അറിയാനും
നീന്നിലേക്ക് ദൂരം കൂടും തോറും
ഞാന്‍ കിതക്കുന്നൂ….
മരണത്തിന്‍റെ അഗാതതയിലേക്ക്
അലിഞ്ഞു ചേരുംമുമ്പ്
നീയെന്നെയൊന്ന്
പുണരുമോ…
ഒരു മൃദു ചുമ്പനത്തില്‍ നീ
പലപ്പോഴും എന്നെ തളച്ചിടുമ്പൊഴൊക്കയും
ആ നേരം മരണം വന്നെങ്കിലെന്ന് കൊതിച്ചിടുന്നൂ….
പറയാത്തവാക്കുകളുടെ
അര്‍ത്ഥം
പ്രണയമെന്നല്ലോ…
സഖീ എത്രകൊതിച്ചാലും
നമുക്കൊന്നാകുവാനകില്ലന്ന സത്യം
നാമിന്നോര്‍ത്ത് തേങ്ങിടുന്നൂ….
വെറുതെ
കിനാവുകാണാന്‍
പാഴായിപോയ ജന്മങ്ങളാണ് നാം….


By ivayana