കണ്ണീർ തീർന്നിരിക്കുന്നു…
സോദരർ ഈയാം പാറ്റ പോൽ,
മരിച്ചു വീഴുന്നു അമ്മതൻമാറിൽ…
ആരെ പഴിക്കണം അറിയില്ല..
മുഖം മൂടി അണിഞ്ഞു,
വീട്ടിൽ ഇരുന്നു ഞാൻ
സൂക്ഷിക്കുക.. മക്കൾക്കുവേണ്ടി…
പോറ്റി വളർത്തിയ രക്ഷിതാക്കൾക്കായ്,
നിങ്ങൾക്ക് മാപ്പില്ല നിങ്ങൾക്ക്…
ഇതിന് കരണക്കാരായവർക്ക്…
ഇല്ലേ അച്ഛനും അമ്മയും,
പിറന്നു വീണ മക്കളും നിങ്ങൾക്ക്…?
എങ്ങും ഏങ്ങലുകൾ മാത്രം…
തോന്നുന്നില്ല വിളമ്പിവച്ച,
ആഹാരം കഴിക്കുവാൻ,
ചങ്കിൽ കുടുങ്ങും പോൽ…
എന്റെ സോദരീ സോദരർ,
മരിച്ചു വീഴുന്നു ആരുമില്ല രക്ഷക്കായ്…
ജോലി ഇല്ല കുടുമ്പം നോക്കണം,
എങ്ങനെ വീട്ടിൽ ഇരിക്കും,
എങ്കിലും എല്ലാരുടേം രക്ഷക്കായ്…
എന്റെ രക്ഷക്കായ് സോദരേ…
ഞാൻ വീട്ടിലാണ് ലോകത്തിനായ്…

രാജേഷ് സി കെ… സ്വന്തം സോദരൻ

By ivayana