“നിന്റെ മൗന ത്തിന്റെ
മുന്തിരി നീരിനാൽ
എന്നെ നിറയ്ക്കുക
അതെന്നിൽ നിറഞ്ഞു തുളുമ്പട്ടേ
അതിന്റെ പ്രചുരിമ
എന്തൊരനുഗ്രഹം!”
റൂമിയുടെ വരികൾ എന്നും ആത്മാവിന്റെ പ്രവചനങ്ങളാണ് സമ്മാനിക്കുന്നത്,,,
തിരസ്കാരങ്ങളുടെ സീൽക്കാരത്തിൽ വീർപ്പുമുട്ടിയ ഉപബോധമണ്ഡലത്തിൽ വെളുപ്പും നീലയും കലർന്ന ഉഗ്രജ്യോതിയിൽ സൂര്യൻ വിസ്പോടനങ്ങളുടെതാണ്ഡവമാടുകയായിരുന്നു!
വേദനയുടെ പടുകുഴിയിൽകൈകാലുകൾ ബന്ധിച്ച് സ്വാതന്ത്ര്യം നിഷേധിച്ചത് വല്ലാത്ത വീർപ്പുമുട്ടലോടെയാണ് സാൻഡ്ര തിരിച്ചറിഞ്ഞത്,,,!
കിഷോർ,,,, നീയിന്ന്,, എവിടെയാണ്,, ?ഉടമ്പടികളും ബാഹ്യരേണുക്കളും അറുത്തുമാറ്റപ്പെടുമ്പോഴും ഉയിരിഴചേർത്തുവച്ച് നീ കൊണ്ടുപോയില്ലേ?
നിന്റെ കൈ നീട്ടലുകൾ തഴഞ്ഞ് മറികടന്നു പോയതും നിന്റെ ജീവിതത്തിൽ വേദനകൾ മാത്രമേതരാനാവൂ എന്നതിരിച്ചറിവിനാലായിരുന്നു,,,!
ഇപ്പോഴും നിന്റെ മിഴി നനയാതിരിക്കാൻ ആഗ്രഹിക്കയാണ്,,, ഞാൻ
അസ്തമന സൂര്യന്റെ സിന്ദൂരരേണുക്കൾ അധരങ്ങളാൽ നെറുകയിൽ ചൂടിക്കൊണ്ട്,,, തിരിഞ്ഞു നോക്കാതെ നീ പറഞ്ഞില്ലേ,,?
നിന്റെ തിരിച്ചുവരവിലെ ആ ഒറ്റ ചുംബനത്തിലൂടെ മാത്രമെ എന്റെ ആത്മാവിന് മോചനമുണ്ടാകൂ എന്ന്!
അതിന് നിന്റെ മിഴിയാഴം നനയണംന്ന്,, അല്ലേ?
നിന്നെ വേദനിപ്പിക്കുവാൻ എനിക്ക് കഴിയുമോ കിച്ചൂ,,,
എങ്കിലും,,, മഴ മേഘത്തിന്റെ ഗർഭത്തിൽ നിനക്കായൊരു ദൂതു വിടുകയാണ്,,, കാറ്റിന്റെ കൈയിൽ,,,!
ഒരിക്കലും അടുക്കാനാവില്ലെന്നു കരുതി സൂര്യനെ പ്രണയിച്ച മഞ്ഞുതുള്ളിയാണ് ഞാനെന്ന് നടാഷ കളിയായ് പറഞ്ഞത്,,, ഓർക്കുന്നുവോ?
അപ്പോഴും ലോണിൽ നിറഞ്ഞു പൂത്തുനിന്ന ലാവണ്ടർ നിറമുള്ള പൂമൊട്ടിൽ, വജ്രത്തിളക്കത്തോടെചുംബിച്ചിരുന്ന മഞ്ഞുതുള്ളിയെ നോക്കി നീ ഗൂഢമായിചിരിച്ചത്,,,, ഞാനെത്ര ആസ്വദിച്ചൂന്നറിയുമോ?
അതെ,,,, ഏറ്റവും നനുത്തതലോടലിൽ നീ എന്നും എനിക്കുള്ളിൽ തിളക്കമായ് നിറഞ്ഞിരുന്നു,,!
എന്നിട്ടും,,, ഇരു ധ്രുവങ്ങളിൽ ആകപെട്ടവർ !
നടാഷയെ നീ താലിചാർത്തുമ്പോൾ, വേദനയിലും ഞാനെത്ര സന്തോഷിച്ചിരുന്നൂന്നോ? അവൾക്ക് നിന്നെ ഒരുപാടിഷ്ടമായിരുന്നു എന്നോട് അസൂയയും!
നമ്മുടെ വേർപാട് എല്ലാവർക്കും നേട്ടങ്ങളല്ലേ ഉണ്ടാക്കിയത്!
ന്നട്ടും നമുക്ക് ഇത്ര മനോഹരമായി പ്രണയിക്കാനാവുന്നതെങ്ങനെ,,, കിച്ചാ,,,
ഒന്നുകാണാതെ പറയാതെ,,,, ആസ്വദിക്കയായിരുന്നു ഓരോ നിമിഷവും,,, ഏയ്,,,, ഇപ്പൊ,,,, കാണാൻ തോന്നുകയാണ് ആ ഒറ്റ ചുംബനത്തിനായി !
എന്റെ എല്ലാ ചൂടിന്റെയും കുളിരിന്റെയും ഋതു ഭേദങ്ങളുടെ വര്ണക്കാടുകൾ നിന്റെ നനവുള്ള മണ്ണിലാണ്,,,
കിച്ചാ,,, ആമിയുടെ വാക്കുകൾ കേൾക്കുന്നില്ലേ നീ,,
”നീയെന്നെ ചേർത്തു പിടിക്കു
ഒരിക്കൽ കൂടി കെട്ടിപ്പിടിക്കു
എന്റെ അധരങ്ങളിലെ
വാക്കുകളെ ചുംബിച്ചു കൊല്ലൂ
ഓർമകളെ കൊള്ളയടിക്കൂ!”
പ്രിയനേ,, വേദനിക്കുന്നു,,,വയ്യാ,,, ഇനിയും ഈ പ്രാണൻ പിടയുന്ന വേദനയിൽ ഇങ്ങനെ കിടക്കുവാൻ എന്റെ ആത്മാവിനെ സ്വതന്ത്രമാക്കൂ,,,,,
നിനക്കുമുന്നെയിടം തേടി കുടിലൊരുക്കട്ടേ,,, ഞാൻ
നീയന്ന് പകർന്നെടുത്ത ആത്മാവ് ചന്ദനചിമിഴിലാക്കി വച്ചില്ലേ,,,, ആ മിഴിയിതൾ നനയാതെ,,,അതിനു മോചനമില്ലെന്ന നിന്റെ ശപതം,,, മോചിപ്പിക്കപ്പെടുകയാണ്,,,,!
നിന്റെ ചുംബനത്തിലൂടെ അതിനെ മോചിപ്പിക്കൂ,,,,,’
ചേർത്തു കെട്ടലുകൾ അഴിക്കൂ കിച്ചാ,,
നിന്റെ മിഴി പെയ്ത്തിനായി മഴമുകിൽ പെയ്യുകയാണ്!
കാതങ്ങൾ അകലെയിരുന്നുംആ പരിചിത ശബ്ദം അവനിൽ പ്രകമ്പനം കൊള്ളിച്ചു,,,!
അവൻ,,വേദനയുടെ സ്വാതന്ത്ര്യമായ്അവളിലേക്ക് ആവാഹിക്കപ്പെടുകയായിരുന്നു!
അറിയാതെഅടർത്തിയ കണ്ണുനീർ തുള്ളികൾ അപ്പൊഴുംചൊല്ലിക്കൊണ്ടേയിരുന്നു,,.,,!
“അടരുവാനാണെങ്കിൽ എന്തിനായ്
നീയെന്നിൽ അമരുവനിത്രയും വെമ്പലൂറി,,,
അകലുവാനാണെങ്കിലെന്തിനെൻ
ആത്മാവിൻ ശിഖിരത്തിലായ്
കിളി കൂടൊരുക്കി,,,!”
നിശാഗന്ധികൾക്കിടയിലൂടെ ആ വരികൾ പ്രതിധ്വനിക്കുമ്പോഴേക്കും,,,
തുള്ളിത്തെറിച്ച കണ്ണുനീർ മുത്തുകൾ പേമാരിയായ് ആത്മാവിന്റെ മോചനത്തിനായ് മിന്നൽ പടവുകൾ സൃഷ്ടിക്കയായിരുന്നു,,,,
അവൾ അവനുമുന്നെ,,,,, നക്ഷത്ര ലോകത്തേയ്ക്ക്,,,,
( അജികുമാർ)