അങ്കണനടുവിലൊരു ചെറുതറയില് മന്ദാരച്ചെടി
നാമ്പിട്ടു
അമ്പലമുറ്റത്തുണ്ടിവളൊരു ചെറു
വാടികപോലെ നാളായി
ദേവന് കണിയായ് നേദിക്കും ദിനം
ദേവിതൻ വാർമുടി ചൂടിക്കും
ഹിമകണമുതിരും നാളിൽ കണ്ടു
ആ ചെറു മന്ദാരം പുഷ്പിച്ചു
ഉർവ്വശി മേനക രംഭ തിലോത്തമ
അഞ്ചാമിതളില് വരലക്ഷ്മി
തുഷാരമുത്തുകളിതളിൽ തൂക്കീ
വധുവായ് വിരിഞ്ഞു പുലരിയില്
കാലേ കാമിനി തൊട്ടുതലോടും
ധവളിമയാർന്നാ പുതുമലരിൽ
കാഞ്ചനാരചെപ്പിനു നടുവിൽ
കാണാം നല്ലൊരു ഉണ്ണ്യാട്ടം
മൂറ്റത്തഴകൊടൂ വാഴും ചേലെഴും
ഗോവിദാരം മന്ദാരം
സിജി