മനസിൻ്റെ അറകളുടെ താഴെ നിലയിൽ
മണ്ണാഴങ്ങളിലെ കല്ലറക്കുള്ളിൽ
പാതിരകളിൽ ഉണർന്നെഴുന്നേൽക്കുന്നു
ചാരത്തണഞ്ഞു
ചാഞ്ഞു നിൽക്കുന്നു
ശ്വാസവും
ശ്വാസവും
തമ്മിൽ തൊടുന്നു
ചൂടോട്
ചൂട് ചേരുന്നു
അത്ര കരുത്താൽ
വാരി പ്പുണർന്ന്
ഒരു
ചുംബനത്തിൻ്റെ
മേള മോടെ
നെഞ്ചിൽ കൊരുത്ത് ചുണ്ടു ചേർക്കുന്നു
അത്രയും തരളമായ്
അത്രയഗാധമായ്
അത്രയും അത്രയും
മോഹം
വിളിക്കയായ്…
സിരകളിൽ കന്മദം നിറയുകയായി
ഓർമ്മകൾ ഓർമ്മകൾ ഓർമ്മകളായി…
ബോധപ്പുഴുവിന്
പുനർജ്ജനി നോവ്
ശലഭമായ് ശബളമായ്
വിടരുന്ന നോവ്
ബോധപ്പുഴുവിന്
പുനർജ്ജനി നോവ്
ശബളമായ് കവനമായ്
മാറുന്ന നോവ്…
ഓർമ്മകൾ ഓരോന്നും
ഓരോരോ പൂവ്
പരിഭവ മൊഴിയാ
കൊഴിയാ പൂവ്
വി ര ഹി ക ൾക്കോർമ്മകൾ
മുന കയ്ച്ചു കുത്തും ,
മധു മണമുള്ളിൽ
ഉറഞ്ഞ കയ്പ്പായ് …
-വേർപാട് വ്യഥിതം
അനാഥത്വ ചകിതം
ചലനം മുറിഞ്ഞ ഭി
ശപ്തമാം കാലം …
സ്വപ്നമായ് വന്നതും
തൊട്ടതേ മോക്ഷം
ശിലയുണർന്നാ ദി
ജീവ താളം ,
ഓർമ്മകൾ
ഓർമ്മകൾ
ഓർമ്മകളായി … –
ശിശിരം കൊഴിച്ചതു
ണങ്ങി വരണ്ടതും-
നീ വിരുന്നെത്തുമ്പോൾ
വീണ്ടും തളിരുകൾ
പൂക്കാലമെങ്ങോ
കളഞ്ഞു പോ യെ ങ്കിലും
പൂവ് നീയാവുമ്പോൾ
എന്നും വസന്തം
എന്നും … …
സാജുപുല്ലൻ