അന്ധയായ ബാബാ വാംഗ നടത്തിയ പ്രവചനങ്ങളൊന്നും ഇതുവരെ തെറ്റിയിട്ടില്ലെന്നാണ് പറയപ്പെടുന്നത്. 2020 അവസാനിക്കുന്നതോടെ, വരാൻ പോകുന്ന വർഷം ലോകത്ത് നടക്കാൻ പോകുന്ന സംഭവ വികാസങ്ങളെ കുറിച്ച് തന്റെ അകകണ്ണുകളാൽ ബാബാ വാംഗ നടത്തിയ പ്രവചനങ്ങൾ വീണ്ടും ചർച്ചയാവുകാണ്. ‘ ബാൽക്കണിന്റെ നോസ്ട്രഡാമസ് ( Nostradamus of the Balkans ) ‘ എന്നാണ് ബാബാ വാംഗ അറിയപ്പെടുന്നത്. ബൾഗേറിയയിൽ ജനിച്ച വാംഗയും പ്രവചനങ്ങൾ മിക്കതും പലരും ഗൗരവമായിട്ടാണ് കാണുന്നത്.
അജ്ഞാതമായ അസുഖം ബാധിച്ച് അമേരിക്കയുടെ 45ാമത്തെ പ്രസിഡന്റിന് ( ഡൊണാൾഡ് ട്രംപ് ) കേൾവിശക്തി നഷ്ടപ്പെടുമെന്നും വാംഗ പ്രവചിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. 2020ൽ ട്രംപിന് കൊവിഡ് ബാധിച്ചിരുന്നു. യൂറോപ്പിൽ സാമ്പത്തിക മാന്ദ്യവും വ്ലാഡിമിർ പുടിന് നേരെ വധശ്രമം ഉണ്ടാകുമെന്നും വാംഗ പ്രവചിച്ചിരുന്നു. കൂടാതെ ഏഷ്യൻ രാജ്യങ്ങളിൽ സുനാമി, പ്രളയം പോലെ ജലവുമായി ബന്ധപ്പെട്ടവയുൾപ്പെടെയുള്ള ദുരന്തങ്ങൾ സംഭവിക്കുമെന്ന് വാംഗ പറഞ്ഞിരുന്നു. 2020ൽ നിരവധി ചുഴലിക്കാറ്റുകളും പ്രളയവും ഉണ്ടായിരുന്നു.

‘ ശക്തനായ ഒരു ഡ്രാഗൺ മനുഷ്യരാശിയെ പിടിച്ചടക്കും ‘ എന്ന് വാംഗ പറഞ്ഞിരുന്നു. ചൈന കൂടുതൽ ശക്തമാകുമെന്നാണ് ഇതിനെ പലരും വ്യാഖ്യാനിക്കുന്നത്. 2020ൽ കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടെങ്കിലും മറ്റുരാജ്യങ്ങളെ പോലെ ചൈനയുടെ സമ്പദ് വ്യവസ്ഥ തകർന്നടിഞ്ഞില്ല. മാത്രമല്ല, ചൈനീസ് സമ്പന്നർ കൂടുതൽ സമ്പന്നരാവുകയും ചെയ്തു. ഇന്ത്യ, യു.എസ് തുടങ്ങിയ രാജ്യങ്ങളുമായി ചൈന സംഘർഷങ്ങളിലേർപ്പെടുകയും ചെയ്തു.

21 ാം നൂറ്റാണ്ടിൽ കാൻസറിന് മനുഷ്യൻ മരുന്ന് കണ്ടുപിടിക്കുമെന്നുള്ള വാംഗയുടെ പ്രവചനം ഏറെ പ്രതീക്ഷയോടെയാണ് പലരും കാണുന്നത്. മാത്രമല്ല, പറക്കുന്ന ട്രെയിനുകളുണ്ടാകുമെന്നും അവർ പറഞ്ഞിരുന്നു. പറക്കും ട്രെയിനുകൾ സമീപകാലത്തൊന്നും ഉണ്ടാകാനിടയില്ല. എന്നാൽ, വാംഗയുടെ പ്രവചനങ്ങളിൽ ചിലത് ഞെട്ടിക്കുന്നതാണ്. ഇതുവരെ അതുണ്ടായിട്ടില്ലെങ്കിലും ഒരിക്കലും അങ്ങനെയൊന്ന് സംഭവിക്കരുതേയെന്നാണ് എല്ലാവരും പ്രാർത്ഥിക്കുന്നത്. ഭീമൻ ഭൂകമ്പങ്ങളും സുനാമികളും ഉണ്ടാവുകയും ലോകത്തിന്റെ ഒരു ഭാഗം തന്നെ തുടച്ചു നീക്കപ്പെടുമെന്നുമുള്ളതാണ് അത്. റഷ്യയുടെ ഒരു ഭാഗത്ത് ഒരു ഛിന്നഗ്രഹം പതിക്കുമെന്നും വാംഗ പ്രവചിച്ചിരുന്നു.

ഭാവിയിൽ ലോകത്ത് സംഭവിച്ചേക്കാവുന്ന കാര്യങ്ങളെ പറ്റി വാംഗ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് വിശ്വസിക്കുന്നവരേറെയാണ്. 2004 ലെ കൂറ്റൻ സുനാമി തന്നെയാണ് പലരും ചൂണ്ടിക്കാട്ടുന്നത്. കൊവിഡിന്റെ വരവോടെ യൂറോപിന്റെ സമ്പദ് വ്യവസ്ഥയിൽ വിള്ളൽ വീണിട്ടുണ്ട്. പുടിനു നേരെ മുമ്പും വധശ്രമം നടന്നിട്ടുണ്ട്. എന്നാൽ ഇതിനൊന്നും ഒരടിസ്ഥാനമോ വാംഗയുടെ പ്രവചനങ്ങളെ പറ്റിയുള്ള ശാസ്ത്രീയ തെളിവുകളോ ഇല്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

12ആം വയസിലാണ് ബാബാ വാംഗയ്‌ക്ക് കാഴ്ച ശക്തി നഷ്ടപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രവചനങ്ങൾ നടത്താൻ തുടങ്ങിയതോടെയാണ് വാംഗ പ്രശസ്‌തി നേടിയത്. അമേരിക്കയുടെ 44ാമത്തെ പ്രസിഡന്റ് ( ബറാക് ഒബാമ ) കറുത്ത വംശജൻ ആണെന്ന് ബാബ വാംഗ പ്രവചിച്ചിരുന്നത്രെ. ബ്രെക്സിറ്റ്, 2011 ലെ അമേരിക്കൻ വേൾഡ് ട്രേഡ് സെന്റർ ദുരന്തം, മുസ്ലിം ഭീകര സംഘടനയായ ഐസിസിന്റെ ഉദയം എന്നിവയെല്ലാം ബാബാ വാംഗ പ്രവചിച്ചതായാണ് പറയപ്പെടുന്നത്. 1996ൽ 84ാം വയസിലാണ് വാംഗ അന്തരിച്ചത്.

By ivayana