കർഷകർ പണിയെടുക്കുമീശ്വരന്മാർ
സ്വർഗ്ഗരാജ്യം മണ്ണിൽ തീർക്കും – മനുഷ്യപുത്രർ.
സ്വേദബിന്ദുനീർ ചൊരിഞ്ഞന്നമാക്കുവോർ,
സ്വാദറിഞ്ഞു വിഭവങ്ങൾ വിളയിക്കുവോർ .
സങ്കല്പനായകൻ ഭഗീരഥനല്ലാ,
ഗംഗയും യമുനയും ഭാരതപ്പുഴയും
കലപ്പയൂന്നി കൈവഴികൾ തീർത്തവർ.
കാലംവെന്ന സംസ്കാരദീപം കൊളുത്തി – യോർ.
ഭക്ഷണം തരുന്നവർ ജീവരക്ഷകർ
ഭർത്സനങ്ങളാലവരെ പീഡിപ്പവർക്ക്
തൽക്ഷണം മറുപടി കൊടുത്തിടേണം
ക്ഷമയ്ക്കൊരൊട്ടുമർഹരല്ലീ രാക്ഷസന്മാർ.