ആപ്പീള്‍ അടയാളത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ഇലക്ഷനില്‍നിന്ന് തോറ്റൂത്തുന്നം പാടിയതോടെ നാണക്കേടുകാരണം നാട്ടുക്കാരുടെ മുന്‍പില്‍ മാസ്ക്കെടുത്ത് മുഖം കാണിക്കാന്‍ കഴിയാത്ത അവസ്ഥയായി,പോസ്റ്ററുകളിലും മതിലുകളിലുമുളള ചിരിക്കുന്ന തന്‍റെ കളര്‍ഫോട്ടോ കണ്ടപ്പോള്‍ കഴിഞ്ഞദിവസംവരെ താന്‍ നാട്ടിലെയൊര് സ്റ്റാറാണെന്ന് തോന്നിപ്പോയീരുന്നൂ,

ഇനിയിപ്പോള്‍ തോറ്റ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ കാണുമ്പോള്‍ പലര്‍ക്കും താനൊര് കോമഡിയാവും,ആരൊക്കെയാവും തന്നെ കൂടെനിന്നു ചതിച്ചത്,പ്രചരണനാളുകളില്‍ ദിവസവും രാവിലെ മുതല്‍ വൈകുന്നേരംവരെ തന്‍റെ ചിലവില്‍ നടന്ന കൂട്ടുക്കാരോ ?വീട്ടിലെ നാലുവോട്ടും ചേട്ടന്‍റെ ആപ്പീളിനെന്ന് പറഞ്ഞു കോരിത്തരിപ്പിച്ച കാമുകിയോ ?അതോ ജംങ്ഷനില്‍ ഒരുലോഡ് ആപ്പീളിറക്കി പ്രചരണംനടത്തിയപ്പോള്‍ ഓടിക്കൂടിയ നാട്ടുക്കാരോ ?

ആറാംവാര്‍ഡിലുളള തന്‍റെ കുടുംബക്കാരെല്ലാം കൂടീയാല്‍ത്തന്നെ പത്തറുപതുപ്പേരുണ്ട്, അവരും കുടുംബസഹിതം കാലുമാറി കുത്തിയല്ലോ,ഉണ്ടാക്കിയ കുടുംബം!ആകെക്കൂടെ തന്‍റെ ആപ്പീള്‍ ചിഹ്നത്തിന് കിട്ടിയത് രണ്ടുംമൂന്ന് അഞ്ചുവോട്ടാണ്, സഹിക്കാന്‍ കഴിഞ്ഞില്ല ഉടനെ ഫേസ്ബുക്കിലൊര് പോസ്റ്റിട്ടൂ’ എനിക്ക് വോട്ടുതന്ന സഹായിച്ച എല്ലാവര്‍ക്കും നന്ദി, അഞ്ചു വോട്ടു തന്ന കഴുവേറികള്‍ ‘തീരെ പ്രതീക്ഷിച്ചില്ലകുറച്ചുനേരത്തിനുളളിലാണ്പോസ്റ്റുകേറി വൈറലായത്ഉടനെ കൂട്ടുകാരുടെ ഫോണ്‍കാള്‍,എന്നാലും നിനക്കു വോട്ട് തന്ന ഞങ്ങളെ കഴുവേറികളെന്ന് വിളിച്ച് പോസ്റ്റിടാന്‍ തോന്നിയല്ലോടാ നായീന്‍റെ …..

അല്പനേരം കഴിഞ്ഞപ്പോള്‍അളിയന്‍റെയും ഇളയപെങ്ങളുടെയും വക വിളി.. ഒരുമാതിരി വല്ലാത്തവിളി..ആ വിളികേട്ട് ഫോണ്‍വെച്ചില്ലഅപ്പോള്‍ കാമുകിയുടെ കാള്‍..

ചേട്ടന്‍റെ ആപ്പീളില്‍ കുത്തിയ എന്നെയും എന്‍റെ വീട്ടുകാരെയും തെറിവിളിച്ച് പോസ്റ്റിടാന്‍ ചേട്ടന് തോന്നിയല്ലോഅവള്‍ ഫോണ്‍ കട്ടാക്കിയപ്പോള്‍ഒരു തളര്‍ച്ചയോടെ ഫേസ്ബുക്ക് പോസ്റ്റിലേക്ക് നോക്കി, അതില്‍ നാട്ടുക്കാരുടെവക പൊങ്കാല,യുദ്ധത്തില്‍ത്തോറ്റ രാജാവിനെപ്പോലെ തളര്‍ന്നു കട്ടിലിലേക്കുവീണപ്പോള്‍പുറത്തുനിന്ന് അച്ഛന്‍റെ ശബ്ദംഈ കഴുവര്‍ടാമോന് വോട്ട് ചെയ്ത നമ്മളെ പറഞ്ഞാല്‍ മതി..

അതുകൂടി കേട്ടപ്പോള്‍ ഈ കുത്തിയവരെല്ലാംകൂടി തന്നെയൊര് കത്തിയെടുത്ത് കുത്തിയാല്‍ മതിയെന്നു തോന്നിപ്പോയീ..വോട്ടര്‍മാരെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയക്കാര്‍, രാഷ്ട്രീയക്കാരെ വിഡ്ഢികളാക്കുന്ന നാട്ടുക്കാര്‍..ശരിക്കും വിഡ്ഢികളുടെ നാടാണ്കേരളമെന്ന് പണ്ട് സ്വാമി പറഞ്ഞത് സതൃം.

മണ്ടന്‍ ..

By ivayana