കശുമാൻചുവട്ടിലെ തണലത്തിരുന്നു ഞാൻ
കഥകൾപറഞ്ഞുരസിച്ച കാലം
കുലകളായുള്ളൊരു പൂക്കളുംകായ്കളും
കാണുവാൻശലഭങ്ങൾ ഓടി വന്നു.
ആരുടെകൈ കൊണ്ടു സൃഷ്ടിച്ച പോലെയാ,
കശുമാങ്ങതലപൊക്കിനിന്നിരുന്നു.
പലവർണ്ണമായുള്ളകശുമാമ്പഴങ്ങളും
കാണുവാൻകൗതുകംഏറെതോന്നും.
മഞ്ഞക്കളറുള്ളസുന്ദരി മാമ്പഴം
ആരുകണ്ടാലുംകൊതിച്ചുപോകും.
ചോരക്കളറുള്ള സുന്ദരിപ്പെണ്ണവൾ
കൂട്ടരെമാടിവിളിച്ചു നിന്നു.
പൊക്കമില്ലാതുള്ള കശുമാവിൻചില്ലയിൽ
ഊഞ്ഞാലുകെട്ടീട്ടാടി നമ്മൾ
ആടിത്തിമിർത്തുകളിച്ചുള്ളനേരത്ത്!
കയർപൊട്ടി താഴേക്കു വീണു പോയി.
ഓടിവന്നെന്നെഎടുത്തെൻ്റെഅപ്പുപ്പൻ
എന്നിളംമേനിതലോടി മെല്ലെ !
ഓരോ മരത്തിൻ്റെ ചില്ലയിൽഞങ്ങളും
ഓടി നടന്നു കളിച്ച കാലം
ഞങ്ങളെ നോക്കി ചിരിച്ചുചാഞ്ചാടുന്ന
സുന്ദരിയായൊരു മാമ്പഴത്തെ
കുസൃതികളായുള്ള കുട്ടികൾ
വന്നിട്ട്മാവിൻ്റെ ചുറ്റും നടന്നിരുന്നു.
കാറ്റേകാറ്റേഎനിക്കൊരു മാമ്പഴം
താഴേക്കു വീഴ്ത്തി തന്നേ പോ….
ഇതു കേട്ടു കുളിർ കാറ്റ് വന്നു ,
ആ കുലകളിൽ മെല്ലെ തഴുകിതലോടി നിന്നു.
പുളകിതയായവൾനിന്ന നേരം!
മൂത്തുപഴുത്തു,തുടുത്തുള്ളമാമ്പഴം
താഴേക്കുവീണു നിരനിരയായ്.
ആർത്തു രസിച്ചു നടക്കുന്നകുട്ടികൾ
മത്സരിച്ചോടിഎടുത്തവരും
തേനിൻ മധുരക്കനിയുള്ള മാമ്പഴം
ഓരോന്നായ്കൂട്ടുകാർ തിന്നുതീർത്തു.
മുധൂരമുള്ളോർമകൾ
സമ്മാനമായ് തന്ന് യവനികക്കുള്ളിൽ മറഞ്ഞു പോയി.
സതി സുധാകരൻ