വിദേശത്തുനിന്ന് തിരിച്ചെത്തുന്നവര്‍ക്ക് സൗജന്യമായി സിം നല്‍കുമെന്ന് ബിഎസ്എന്‍എല്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ദൂരെയിടങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് ബന്ധുക്കളുമായും ഡോക്ടറുമായും ബന്ധപ്പെടുന്നതിനുവേണ്ടിയാണ് ബിഎസ്എന്‍എല്‍ ഈ സൗകര്യം ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.നേരത്തെ ഉണ്ടായിരുന്ന സിം ദീര്‍ഘകാലം ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്ന് വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വീണ്ടും പ്രവര്‍ത്തനക്ഷമമമാക്കും. സിം നഷ്ടപ്പെട്ടതാണെങ്കില്‍ അതേ നമ്പറില്‍ സിം കാര്‍ഡ് നല്‍കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ പറഞ്ഞു.

By ivayana