ജനാധിപത്യ സംവിധാനത്തിൽ പാർലമെൻറിലെ മുഴുവൻ സീറ്റും തങ്ങൾക്ക് അനുകൂലമായാലും ഒരു ഭരണാധികാരിക്കും സ്വേച്ഛാധിപതിയാകാൻ അനുവാദമില്ലെന്നോർക്കണം.ഇന്ത്യൻ ജനസംഖ്യയുടെ 100 % വോട്ടൊന്നുംമോഡിയുടെ ഭരണത്തിനു കിട്ടിയിട്ടില്ലല്ലോ.75 ശതമാനത്തിലേറെ കാർഷികവൃത്തി കൊണ്ടു മാത്രം കഷ്ടിച്ച് ജീവിച്ചു പോകുന്ന -വരുടെ നാട്ടിൽ, കർഷകർ ഒറ്റക്കെട്ടായി പുതിയ കാർഷിക നിയമം തങ്ങൾക്ക് കൂടുതൽ ദുരിതം സമ്മാനിക്കുമെന്നുവെന്ന്നെഞ്ചു പൊട്ടി പറയുമ്പോൾ, അധികാര ധാർഷ്ട്യം മൂലം അത് അവഗണിക്കുന്ന ഭരണാധികാരി സ്വേച്ഛാധിപതിയല്ലാതെ -ന്താണ്?
കഴിഞ്ഞ 25 ദിവസങ്ങളായി മഹാമാരിയെ മറന്ന്, കൊടും തണുപ്പ് സഹിച്ച് പാതയോര -ങ്ങളിൽ വീടും നാടും വിട്ടിറങ്ങിയ കൃഷിക്കാർ സഹനസമരം നടത്തുന്നു.ശംബള വർദ്ധനയ്ക്കോ, പെൻഷനോ മറ്റു തൊഴിലവകാശങ്ങളോ നേടിയെടുക്കാ-നുള്ള ‘തൊഴിലാളി’ സമരമല്ല അവർ നടത്തുന്നത്.യഥാർത്ഥത്തിൽ 120 കോടി ജനതയ്ക്ക് ഭക്ഷണം വിളയിക്കുന്നവരെന്ന നിലയിൽ മറ്റേതൊരു മേഖലയിലെ തൊഴിലാളി വർഗ്ഗത്തേക്കാളിലും മുന്തിയ പരിഗണനയും, ജീവിതസൗകര്യങ്ങളും ലഭിക്കേണ്ടവർ കർഷകരല്ലെ?സ്വാതന്ത്ര്യം കിട്ടിയിട്ട് 75 കൊല്ലമായിട്ടും,
ഇന്നും ഇന്ത്യൻ കർഷകൻ്റെ അവസ്ഥ ‘പഴയപട്ടിണിക്കോലത്തിൻ്റെ’ രൂപമല്ലെ ?ഇന്ത്യയിലെമ്പാടും നടക്കുന്ന ‘ കർഷക ആത്മഹത്യയുടെ ‘ ഭയപ്പെടുത്തുന്ന എണ്ണ മെത്രയെന്നറിഞ്ഞാൽ അതു മനസ്സിലാകും.ഇതിനോടകം 40 ഓളം കർഷകർ സമരരംഗത്ത് മരണമടഞ്ഞു കഴിഞ്ഞു.ഇപ്പോൾ സ്ത്രീകളും, കുട്ടികളും,വൃദ്ധരും സമരരംഗത്തെത്തിക്കഴിഞ്ഞു.സുപ്രീം കോടതി പോലും സർക്കാരിനോട് പ്രശ്ന പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു.ജീവന്മരണ സമരരംഗത്ത് പടുവൃദ്ധർ പോലും പ്രായവും,ക്ഷീണവും, അപകട സാധ്യതയും മന:പ്പൂർവ്വം വിസ്മരിച്ച് ,മാസ്ക് ധരിക്കാതെ ‘കർഷകദ്രോഹബില്ലിനെ ‘ എതിർത്ത് സംസാരിക്കുന്ന കാഴ്ച മന:സാക്ഷിയുള്ള ആരേയും നടുക്കുന്നു.സ്വതന്ത്ര്യ സമരകാലത്തുണ്ടായ ‘ജാലിയൻവാലാ വെടിവെയ്പ്പിനെ’ ഓർമ്മിപ്പിക്കുന്ന വൈകാരികതയാ-ണെങ്ങും കാണപ്പെടുന്നത്.
അന്ന്, നിരായുധരായ ജനത്തിനു നേരെ വെടിയുതിർക്കാൻ തയ്യാറായ മനഷ്യത്വമില്ലാത്ത സയിപ്പിനേക്കാൾ എന്തു വ്യത്യാസമണ് ഇന്നത്തെ ഭരണാധികാരി -ക്കുള്ളത്?ഭരിക്കുന്നവർ പിന്തുടരുന്ന രാഷ്ട്രീയസിദ്ധാ-ന്തമായിരിക്കാം ഈ ജനാധിപത്യവിരുദ്ധ -തയ്ക്ക് കാരണം.ദേശീയതയേയും, വിശ്വമാനവികത അടിസ്ഥാനപ്പെടുത്തിയുള്ള മനുഷ്യത്വ-പൂർണ്ണമായ ലോകജീവിതക്രമത്തേയും പറ്റിയുള്ള വികലവും, വിഭാഗീയവും, അപരിഷ്കൃതവും,’നാസ്സിസ’ത്തിനു സമാനമായതുമായ വൈകൃതസത്താ -ണല്ലോ ഇവർ പിന്തുടരുന്ന വികടതത്ത്വ-സംഹിത !’ലോകാസമസ്താസുഖിനോഭവന്തു ‘ എന്ന വേദവാക്യത്തിൻ്റെ പരിധിയിൽ ‘ഹിന്ദു’മാത്രവെ ഉൾപ്പെടൂവെന്ന് വിശ്വസിക്കുന്ന ഗോൽവാൾക്കർ തത്ത്വശാസ്ത്രത്തിൽ വളരുന്നവർ ജനാധിപത്യവിരുദ്ധരും, മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവരു-മാകാനേ തരമുള്ളു,
ജനാധിപത്യം സമ്മാനിച്ച ഏത് ഉന്നത സ്ഥാനത്തെത്തി -യാലും.ഗോൽവാൾക്കറിൻ്റെ ‘ശ്രീരാമൻ’ ഗാന്ധിയുടെ ഘാതകനായ ഗോഡ്സേയാ -യപ്പോൾ, ഗാന്ധിജിയുടെ ശ്രീരാമന്മാർ നെൽസൺ മണ്ടേലയെ പോലെ അനേകം ലോകസമാധാന പ്രവർത്തകരായി!രണ്ടാം തവണ പ്രധാനമന്ത്രിയായെങ്കിലും, അത്ഭുതകരമായ ഭരണപരിഷ്കാര ങ്ങളെന്നു വീമ്പിളക്കി അവതരിപ്പിച്ചതെല്ലാം അമ്പേ പരാജയപ്പെട്ടില്ലെ?ഇന്ത്യയുടെ വികസനം തല കുത്തനെ താഴോട്ടാണെന്ന് വിദഗ്ദരെല്ലാം ചൂണ്ടിക്കാണിച്ചിട്ടും സമ്മതിക്കാൻ മടിക്കുന്ന മൗഢ്യം ഇന്ത്യയുടെ തകർച്ചയിലെ അവസാനിക്കൂ.ഈ സാഹചര്യത്തിൽ കർഷകരുടെ ആശങ്കകൾ അടിസ്ഥാനമുള്ളതല്ലെ?
ഇറാനിലും, ബലൂചിസ്ഥാൻ പ്രവിശ്യയിലും, ചൈനയിലും നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ വിമർശിക്കുന്നവർ, അവരെക്കാൾ ക്രൂരമായ ഫാസിസ്റ്റ് രീതികൾ അവലംബിക്കുന്നത് എങ്ങനെ ന്യായീകരിക്കും?25 ദിവസങ്ങൾ കഴിഞ്ഞിട്ടും തുടരുന്ന അഗ്നിപരീക്ഷക്ക് അറുതി വരുത്താൻ ആത്മാർത്ഥശ്രമം നടത്താത്ത സർക്കാർസ്വന്തം ഫാസിസ്റ്റ് മുഖം തുറന്നു കാണിച്ചിരിക്കുകയാണ്.സെയ്ത്താൻ കി ബാത്ത്!