മഹാത്ഭുതങ്ങളിലേക്ക്
മിഴികൾ
കടംകൊടുത്തിരിക്കുന്നവൻ്റെ
ഇന്നലെകൾ
കടിഞ്ഞാൺ
നഷ്ടപ്പെട്ടകുതിരയെ
പോലെയായിരുന്നു
ദരിദ്രനെങ്കിലും
ആർഭാടത്തിന്
കുറവുവരുത്താൻ
അവൻ്റെയുള്ളിലെ
മനുഷ്യന്
കഴിയുമായിരുന്നില്ല
പണത്തിനുമീതെ
പറക്കുന്ന പരുന്താകാൻ
മോഹിച്ച്
അവനൊടുവിൽ
കടംകയറി
നാടുവിട്ടപ്പോഴും
അവൻ്റെയുള്ളിലെ
അഭിമാനി
തെരുവിലുറങ്ങാൻ
വിസമ്മതിച്ചിരുന്നു
പിന്നീടുള്ള
അർദ്ധരാത്രികൾ
അവൻ്റെതാകാൻ
തസ്കരൻ്റെ
കുപ്പായമണിഞ്ഞു
നഷ്ടപ്പെട്ടുപോയതെല്ലാം
വീണ്ടെടുത്തു
ഇരുളിൻ്റെമാറത്ത്
സ്വയം അത്ഭുതങ്ങൾ
സൃഷ്ടിച്ചുകൊണ്ടെയിരുന്നു
കാഴ്ചകൾ
നഷ്ടപ്പെടുന്നതുവരെ.
വിഷ്ണു പകൽക്കുറി