പിറക്കാനിടമില്ലാതലഞ്ഞു
ദേവൻ, അവനിയിൽ ഭവനങ്ങൾ
തമസ്സിൽ, പാപാന്ധകാരങ്ങളിൽ!
പതുക്കെ വിരൽമുട്ടി വിളിച്ചു
നാഥൻ, തുറക്കാനൊരു വാതിലി-
ല്ലാത്തതാണെനിക്ക്, സ്വന്തമായ്
ഇടമെൻ ഇടനെഞ്ചിലൊരുക്കി,
ഇനിയൊരു, തെളിച്ചത്തിനിമകൾ
തുറന്നുവച്ചൊരുകുഞ്ഞു നക്ഷത്രമായ് ‘
വെളിച്ചം, ഹൃദയത്തിൽ പരന്നു
എനിക്കുള്ളം നിറഞ്ഞു, ദൈവത്തിൻ
സന്മനസ്സിന്റെ, സമാധാനമായ് !
ശിശുവായ്,ജനിച്ചുവെന്നകമെ,
അനുദിനം, പുൽക്കൂടൊരുക്കുന്ന
ആരാരിലും, ഉണ്ണിയേശു പിറക്കും !
മനസ്സിൽ ദുരന്തങ്ങളനന്തം,
കനപ്പെട്ടു, കിടക്കുമ്പോൾ കുരിശ്ശെടുത്തൊരു-
വേള, കാൽവരി പുൽകും അവൻ*
അതിനായിടം, കൊടുത്തവിടുത്തെ
അനുഗ്രഹക്കരങ്ങൾ വിരൽ തൊട്ട്,
പുൽകൂടുതൊട്ടങ്ങൊടുങ്ങും വരെ…
പിറകെ, അനുഗമിച്ചടിവച്ചു
നടന്നിട്ടൊടുവിൽ, ഉയിരിന്നൊ-
രുത്ഥാനമാവുന്ന സ്നേഹമവൻ!
മാത്യു വർഗീസ്….