“പരാജയത്തിൽ നിന്ന് ആരും പാഠം പഠിക്കുന്നില്ല ….”
★മാധ്യമങ്ങളേയും, യു ഡി എഫിനെയുമാണ് ഞാനുദ്ദേശിച്ചത് എന്ന് തെറ്റിധരിച്ചേക്കരുത്.
“തരൂരിനെ വിളിക്കൂ കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കൂ.. “
★ബിരിയാണി ചെമ്പിൽ കുറിയരിയുടെ കഞ്ഞി വെക്കാറില്ല…തരൂർ മിനിമം ദേശീയ അദ്ധ്യക്ഷസ്ഥാനം അർഹിക്കുന്നുണ്ട്…
“കൂപ്പർ”
★കേരള രാഷ്ട്രീയത്തിന് “കൂപ്പറി”നോടിത്ര വിരോധം എന്താണാവോ..?
30 ലക്ഷത്തിൻെറ ഇന്നോവയിൽ പോണ രാഷ്ട്രീയക്കാരന് 35 ലക്ഷത്തിൻെറ കൂപ്പർ കാണുമ്പോൾ ഹാലിളകുന്നതിൻെറ ഗുട്ടൻസാണ് മനസ്സിലാവത്തത് …?
“ജോസ് കെ മാണി ശക്തൻ”
★മാണി പോയ കേരളാ കോൺഗ്രസ് ദുർബ്ബലമാണെന്നും അവരെ പുറത്താക്കി അവരുടെ സീറ്റുകളിൽ ജയിച്ച് നിയമസഭാ ഇലക്ഷനിൽ ലീഗിന് പുറകിൽ പോവാതെ പിടിച്ച് നിൽക്കാൻ കോൺഗ്രസ് കാണിച്ച അതിബുദ്ധിയാണ് പാളിപ്പോയത് .. (മാധ്യമങ്ങൾ പറയുന്ന ശക്തിയൊന്നും ജോസ്മോനില്ല, എന്നാൽചില സീറ്റുകളുടെ ഫലത്തെ നിർണ്ണയിക്കാനാവുന്ന ശക്തിയുണ്ട്താനും.പലതുള്ളി പെരുവെള്ളം എന്നല്ലേ?)
ചെന്നിത്തല?
★കേരളത്തിലെ ഏറ്റവും നിർഭാഗ്യവാനായ രാഷ്ട്രീയക്കാരൻ 50 വർഷത്തെ രാഷ്ട്രീയ പ്രവർത്തനത്തിൽ രണ്ട് തവണ മന്ത്രിയായിട്ടും രണ്ടര വർഷമാണ് ജനത്തെ സേവിക്കാനൊത്തത് …
പണ്ടെന്നോ 1986ൽ കരുണകര മന്ത്രി സഭയിൽ ഒമ്പത് മാസം “ആർക്കും വേണ്ടാത്ത” ഗ്രാമവികസന മന്ത്രിയായി. പിന്നീട് 2014 വരെ കാക്കേണ്ടിവന്നു സുകുമാരൻ നായരുടെ താക്കോൽ ദ്വാര ശസ്തക്രിയയിലൂടെ ഒന്നരകൊല്ലത്തെ അഭ്യന്തരമന്ത്രി സ്ഥാനം തരപ്പെടാൻ..
മൂപ്പർ കേന്ദ്രമന്ത്രിയാവാൻ പാർലിമെൻറിലേക്ക് മത്സരിക്കുമ്പോഴാണ് അതിലും രസം.. പൈസണ്ടാവുമ്പോ ഐസ്ണ്ടാവൂലാ, ഐസ്ണ്ടാവുമ്പോ പൈസണ്ടാവുലാ എന്ന് പറയുമ്പോലെയാ.. മൂപ്പർ ഇവിടെ ജയിച്ച് അവിടെ ചെല്ലുമ്പോൾ കോൺഗ്രസ് തോൽക്കും, കോൺഗ്രസ് അവിടെ ജയിച്ച് ചെല്ലുമ്പോൾ മൂപ്പർ ഇവിടെ തോൽക്കും …
ഇപ്പോഴാണേൽ മുഖ്യമന്ത്രി സ്ഥാനം കയ്യെത്തും ദൂരത്തെത്തി നിൽക്കുമ്പോഴാ ഇത്പോലൊരു ചതി …
സമയം ശെരിയല്ല, അഷ്ടമത്തിൽകേതു…
ലഗ്നത്തിൽ ഗുളികൻ…
വിജയം …വിജയൻ…
★ വറ്റാണ്..അല്ല, കിറ്റാണ് പരമമായ സത്യം..!
“ഞാൻ തോറ്റിട്ടില്ല “തൃശൂരിൽ സിറ്റിംഗ് സീറ്റിൽ തോറ്റ ഗോപാലകൃഷണൻ
★കേരളാ ട്രംമ്പ് ..ബാലാരിഷ്ടതയാണ്. ജനാധിപത്യം, തോൽവി, ശീലമില്ലാഞ്ഞിട്ടാണ് പതിയെ ശീലമായിക്കോളും…
“പോളിംഗ് ബൂത്തിൽ കോട്ടിട്ട അവതാരകരോ “നിഷ്പക്ഷ”നിരീക്ഷകരൊ ഉണ്ടാവില്ല.. “
★ഇന്നലെ കേട്ട മാസ് ഡയഗോൽ സ്വരാജിൻറേത്
ബി ജെ പി
★അടുത്ത നിയമസഭാ ഇലക്ഷനിൽ താമര വിരിയില്ല. രാജേട്ടൻെറ ഉള്ള സീറ്റ് നഷ്ടമാവുകയും ചെയ്യും ..
ബി ജെ പി ഇലക്ഷനിൽ സീറ്റ് ഇരട്ടിയാക്കുകയും വോട്ടിംഗ് ശതമാനം ഇരട്ടിയാക്കുകയും ചെയ്തിട്ടുണ്ട് എന്നതൊക്കെശെരിതന്നെ..ശക്തിപ്പെടുമ്പോൾ നഷ്ടം വരുന്ന കൗതുകമായൊരു കണക്ക്.
ത്രികോണ മത്സരത്തിലെ താമര വിരിയൂ..
ഈ ഇലക്ഷനോടെ അവർ പലയിടത്തും മുഖ്യ എതിരാളിയായി, അവരുടെ ശക്തി ക്ലിയർ ആയി അതവർക്ക് ദോഷമായി വരും..ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണം ഉണ്ടാവും(തിരുവനന്തപുരത്ത് ജയ സാധ്യതയുണ്ടായിട്ടും bjp തോറ്റത് അത് കൊണ്ടാണ്)
ബിജെപി ജയിക്കാൻ സാധ്യതയുള്ള സീറ്റിലെല്ലാം കോൺഗ്രസിൽ പ്രതീക്ഷ നഷ്ടമായ വോട്ടർമാർ, ന്യൂനപക്ഷങ്ങൾ,ജയ സാധ്യതയുള്ള ldf സ്ഥാനാർത്ഥിക്ക് വോട്ട് നൽകും ..പാലക്കാട് മാത്രം ആ വോട്ട് ജയസാധ്യതയുള്ള യു ഡിഎഫ് സ്ഥാനാർ ത്ഥിക്കാവും…താമര വിരിയില്ല…
യൂ ഡി എഫ്..?
★അമ്പേ തകർന്നു എന്ന് പറയാനാവില്ല… മലബാർ, എറണാകുളം, ജില്ലകളുടെ സഹായത്തോടെ പിടിച്ച് നിൽക്കും..
എൽ ഡി എഫ് ..?
★ തൃശൂർ, ആലപ്പുഴ, കൊല്ലം തിരുവനന്തപുരം ജില്ലകളുടെ സഹായത്തോടെ ചെറിയ മാർജ്ജിനിൽ ഭരണം നിലനിർത്തും .
ഇതി: വാർത്താഹാ …

By ivayana