വ്യസനിച്ചിരിക്കുമോ കണ്ണൻ,
അറിയില്ല തന്നിൽ ലയിച്ച,
ഭക്തയാം കവയിത്രി,
ദേഹം വെടിഞ്ഞപ്പോൾ,
സന്തോഷിച്ചിരിക്കുമോ…
അവൾ തന്നിൽ ലയിച്ചപ്പോൾ,
കരഞ്ഞു ജീവജാലങ്ങൾ.
ഒരു പ്രകൃതി സ്നേഹികൂടി..
നമുക്ക് മലയാള ലോകത്തിനു,
ഇനിയില്ല നമ്മുടെ സുഗതകുമാരി.
അക്ഷരങ്ങളാൽ ജാലവിദ്യ കാണിക്കും,
നമ്മുടെ സഹോദരി യാത്രയായ്.,
ഭൂമിയമ്മയുടെ പുത്രിക്ക്,
ദൈവമേ സ്വർഗം കൊടുക്കണമേ…
മിന്നി നിൽക്കട്ടെ ആ അമ്മ..
വാനത്തിൽ നക്ഷത്രമായ്,
ഒരു കോടി കണ്ണീർ പുഷ്പങ്ങൾ.
രാജേഷ്. സി. കെ ഖത്തർ