പ്രിയമുള്ളവരേ . റിയാദിൽ ഈത്തപ്പഴം കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയിലെവി14, തൊഴിലാളികൾ . ഇവരുടെ ഇക്കാമ തീർന്നിട്ട് രണ്ട് വർഷമായി . 11, മാസമായി ശമ്പളം കിട്ടുന്നില്ല. തൊഴിലാളികളുടെ അവസ്ഥ വളരെ മോശമായപ്പോൾ ഇവർ സഹായം തേടി എംബസ്സിയിലെത്തി .
എംബസ്സി ഉദ്യോഗസ്ഥർ പല തവണ സ്പോൺസറുമായി സംസാരിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല . പരിഹാരം കാണാൻ ബുദ്ദിമുട്ടായപ്പോൾ എംബസ്സി ഈ വിഷയത്തിന് പരിഹാരം കാണാൻ എന്നെ ചുമതലപെടുത്തി . വിഷയം ഏറ്റെടുത്ത ഞാൻ തൊഴിലാളികളുമായി സംസാരിച്ചു അവരുടെ ആവശ്യങ്ങളും . അഭിപ്രായങ്ങളും മനസ്സിലാക്കിയ ശേഷം . സ്പോൺസറുമായി സംസാരിച്ചു .
ഞാനും ജയൻ കൊടുങ്ങല്ലൂരും . സ്പോൺസറുമായി സംസാരിച്ചപ്പോൾ വളരെ മാന്യമായാണ് അദ്ദേഹം ഞങ്ങളോട് പെരുമാറിയത് . എന്നാൽ . മൂന്നു തവണ . അദ്ദേഹം ഞങ്ങൾക്ക് നൽകിയ വാക്കുകൾ എല്ലാം തെറ്റിച്ചു . ഇതിനിടെ തൊഴിലാളികൾ മുഴു പട്ടിണിയിലായി . അവർക്കു വേണ്ട ആഹാര സാധനങ്ങൾ ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ പ്രവർത്തകർ നൽകിക്കൊണ്ടിരുന്നു .
സ്പോൺസർ ഞങ്ങളെ കളിപ്പിക്കുകയാണെന്നു മനസ്സിലാക്കിയ ഞാൻ സ്പോണ്സർക്കെതിരെ നിയമ നടപടികൾക്ക് തുടക്കം കുറിച്ചു . ഇക്കാര്യം മനസ്സിലാക്കിയ സ്പോൺസറും . മാനേജരും ഉടനെ തൊഴിലാളികളുടെ താമസസ്ഥലത്തെത്തി . എല്ലാവർക്കും കുറേശ്ശേ പണം നൽകി . അതിനു ശേഷം ഒരു വെള്ളപേപ്പറിൽ ഒപ്പിട്ട് നൽകാൻ പറഞ്ഞു .
തൊഴിലാളികൾ ഉടനെ എനിക്ക് ഫോൺ ചെയ്തു . ഒരു കാരണവശാലും ഒരു പേപ്പറിലും ഒപ്പിട്ടു നൽകരുതെന്ന എന്റെ നിർദേശം അവർ അംഗീകരിച്ചു . സ്‌പോൺസറുടെ തട്ടിപ്പൊന്നും നടക്കാതെ വന്നപ്പോൾ . അദ്ദേഹം ഒത്തു തീർപ്പിനായി എന്നെ ക്ഷണിച്ചു . ചർച്ചക്കെത്തിയ ഞങ്ങളോട് അദ്ദേഹം സാമ്പത്തിക പ്രതിസന്ധിയിലാണ് അതുകൊണ്ടാണ് ഇങ്ങിനെയൊക്കെ സംഭവിച്ചതെന്നും . കേസ് പിൻവലിക്കണം .
അതിന് ശേഷം ഉചിതമായ തീരുമാനം എടുക്കാം എന്നും പറഞ്ഞു . കേസ് പിൻ വലിക്കണമെങ്കിൽ തൊഴിലാളികൾക്ക് ആറു മാസത്തെ ശമ്പളം ആദ്യം നൽകണം . ഫൈനൽ എക്സിറ്റ് അടിച്ച പാസ്പ്പോർട്ടും . ടിക്കറ്റും എന്നെ ഏൽപ്പിക്കണം . അതിന് ശേഷം ആലോചിക്കാം എന്ന് ഞാനും പറഞ്ഞു . ഒരു മാസം പല വിധത്തിലുള്ള ചർച്ചകളുമായി മുന്നോട്ടു പോയി ഒരു ഫലവുമില്ലാതായപ്പോൾ . അദ്ദേഹം ഞങ്ങളുടെ വഴിയേ വന്നു .
എല്ലാവർക്കും മൂന്നു മാസത്തെ ശമ്പളം നൽകി . ഒരുമാസത്തിനു ശേഷം വീണ്ടും മൂന്നു മാസത്തെ ശമ്പളം നൽകി . പിന്നീട് 15, ദിവസങ്ങൾക്കു ശേഷം ഫൈനൽ എക്സിറ്റ് അടിച്ച പാസ്പ്പോർട്ടും . ടിക്കറ്റും എന്നെ ഏൽപ്പിച്ചു . ബാക്കി അഞ്ചു മാസത്തെ ശമ്പളം ആറു മാസങ്ങൾക്കുള്ളിൽ നാട്ടിലേക്കു അയച്ചുകൊടുക്കാം എന്ന് രേഖാ മൂലമുള്ള ഉറപ്പും നൽകി . നിയമ നടപടികൾ അവസാനിപ്പിച്ച് തൊഴിലാളികളെ സന്തോഷത്തോടെ .
ഞങ്ങൾ തന്നെ എയർപോർട്ടിൽ എത്തിച്ചു നാട്ടിലേക്കു യാത്രയാക്കി . ഈ വിഷയത്തിൽ എനിക്കൊപ്പം തുടക്കം മുതൽ അവസാനം വരെ സപ്പോർട്ട് നൽകിയ . ജയൻ കൊടുങ്ങല്ലൂർ . റിഷി ലത്തീഫ് . നൗഫർ കാസർകോട് . എന്നിവർക്ക് ഈ അവസരത്തിൽ ഞാൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു …….