അമ്മതൻ സ്നേഹത്തിനായ് കേഴുന്ന
നിരാലംബർക്കഭയമേകുമീ പൊൻവസന്തമേ
ഭൂമിതൻ മാറിലേ ചൂടൊന്നു ശമിപ്പാൻ
മൃതസഞ്ജീവിനി ഒരുക്കിടുമ്പോൾ
സ്നേഹവാത്സല്യങ്ങളേകി
കൂടപ്പിറപ്പെന്നപോൽ കാത്തിടും നേരത്ത്
പിച്ചിച്ചീന്തുവാൻ വെമ്പുന്ന ഹൃദയമായ്
നിൽക്കുന്നു കാട്ടാളന്മാർ
പിടയുന്ന നെഞ്ചിലെ നെരിപ്പോടണയ്ക്കുവാൻ
അക്ഷരമുകുളങ്ങൾക്കൊണ്ടു അമ്മാനമാടിയും
അകകാമ്പു തുറക്കുവാൻ കുത്തികുറിച്ചൊരാ കവിതകളേറേയും
സ്നേഹത്തിൻ താള ലയങ്ങളായ്
ഓർമ്മതൻ താളിലെ തിളങ്ങുന്ന വജ്ര മയൂരമായ് മാറിടുന്നു.
കണ്ണന്റെ കളിതോഴിയായിമാറിടാൻ
കൊതിയേറെയെങ്കിലും
കനകനിറമാം കിങ്ങിണി പൂക്കളായ് പുനർജനിച്ചീടേണം
(സ്വപ്ന അനിൽ )
പ്രീയ കാവ്യ മാതാവിന് സമർപ്പിക്കുന്നു.