മുല്ലയോ,പിച്ചിയോ
വാനിൽനിന്നൊഴുകിവന്ന താരകങ്ങളോ?
ധനുമാസക്കുളിരിൻ രാവിൽകുളിർ കോരും ചന്ദ്രികയിൽ
പാൽപോലൊഴുകിവരുപൂനിലാവേ
തിരുവാതിരപ്പാട്ടും പാടി നീന്തിത്തുടിച്ചു നീ
ഈറനുടുത്തു വന്ന വാർതിങ്കളേ
നിൻമുടിയിൽചൂടാനോ ഈ നക്ഷത്ര പ്പൂക്കൾ.
മഞ്ഞലകൾപെയ്തുവരും കൃസ്തുമസ്സ് രാവിൽ
ഉണ്ണിയേശുപിറന്നതിൻ സൂചനയാണോ
നക്ഷത്രക്കൂട്ടരെല്ലാം മിന്നിത്തെളിഞ്ഞ്
ഉണ്ണിയേശു ദേവനെ കാത്തിരിക്കുന്നേ!
പാട്ടുപാടി നൃത്തമാടി പപ്പാഞ്ഞി വരുന്നേ
പാട്ടുകേട്ടു പൂക്കളെല്ലാം നൃത്തമാടുന്നേ…
വാനിലെ താരകവും ചാഞ്ചാടിയാടുന്നേ,
കൂട്ടരൊത്തു കുട്ടികളും പാടിവരുന്നേ,
ഉണ്ണിയേശുദേവനെഎതിരേൽക്കാനായ്.
മഞ്ഞു പെയ്യും മാമലകൾ പുളകമണിഞ്ഞ്
പൂക്കളെല്ലാം മാമലയിൽ ചിരിതൂകുന്നേ.

സതിസുധാകരൻ

By ivayana