തുലാവർഷത്തിൻ തുടർമഴത്തുള്ളിയിൽ,
വൃശ്ചികത്തിൻ വ്രതശുദ്ധിയുമായ്,
ആതിരനിലാവിൻ കുളിരിൽ,
ക്രിസ്തുമസ്സിൻ കൈപിടിച്ചെത്തും എൻ പ്രിയ മാസമേ..,
കാത്തിരുന്നൂ ഞാനെന്നും നിൻ വരവിനായ്…
വേനലും വർഷവും കടന്നെത്തും നിൻ വരവേകുന്നൂ
കുളിർകോരും മഞ്ഞുതുള്ളിപോൽ സൗഹൃദ നിമിഷങ്ങൾ..!
അവയേകുന്നുയെന്നുമെന്നിൽ ഗൃഹാതുര നൊമ്പരങ്ങൾ…!
കറങ്ങും കാലചക്രത്തിൻ അവസാന ഊഴത്തിനായ്
കാത്തിരിപ്പൂ നീയെന്നും ക്ഷമതൻ പര്യായമായ്..!
നീയണിഞ്ഞ മഞ്ഞുകണങ്ങൾതൻ മാലകൾ
കൊരുത്തെടുപ്പൂ എൻ ഗതകാല സ്മരണയും,
ഈ നിമിഷത്തിൻ നൈർമ്മല്യവും, വരുംകാലത്തിൻ പ്രതീക്ഷയും…!
തുറക്കുന്നൂ നീയെനിക്കായ് പോയവർഷത്തിൻ ഓർമ്മച്ചെപ്പുകൾ,
നടമാടും നാട്ടുവാർത്തകൾ, പ്രത്യാശതൻ ശുഭ പ്രതീക്ഷകൾ..!
മഞ്ഞുപെയ്യും ക്രിസ്തുമസ് രാവുകളിൽ
കാതോർത്തിരുന്നൂ ഞാൻ നിൻ പദ നിസ്വനം, നിൻ മൃദുസ്പർശം,
നീയേകും സ്നേഹോപഹാരത്തിൻ കുളിരേകും കരസ്പർശം..!
കാണ്മൂ നിന്നെഞാനെന്നും
സ്നേഹത്തിൻ പര്യായമായ്,
ത്യാഗത്തിൻ പ്രതിബിംബമായ്,
പ്രത്യാശതൻ പ്രതിരൂപമായ്..!
🎄ഗീത മന്ദസ്മിത💕🎄