ധനു മാസ ചന്ദ്രിക പൂനിലാവൊളിപ്പിച്ച
തിരുവാതിര രാത്രി വിരുന്നു വന്നു ,
ഇന്നലെ വിരുന്നുവന്നു ….!
എന്റെ കണ്ണു പൊത്തി,
പിന്നെ കരം കവർന്നു
ശിവശക്തിയായി എന്റെ മുന്നിൽ വന്നു !…
മനസ്സില് ഞാൻ കരുതിവച്ചതൊക്കെ
എന്റെ ദേവനു മുന്നിൽ പകുത്തുനൽകീ
ഞാൻ ദേവന്റെ മുന്നിൽകൈ കൂപ്പിനിന്നു! .
അഷ്ടമംഗല്യമായ് കളഭക്കുറി തൊട്ട്
പുളിയിലക്കരചുറ്റി നോമ്പെടുത്തു ഞാൻ
പിച്ചകപൂമൊട്ടു കോർത്തെടുത്തു ,
എന്റെ ദേവന്റെ പാദത്തിൽ കാഴ്ച്ചവച്ചു …!
ഈറൻ മുടിയിൽ ..,,ദശപുഷ്പം ചൂടി ഞാൻ ,
തിരുവാതിരരാത്രി യെനോക്കി നിന്നു …
ഒരു കൂവളത്തില ആയി ഞാൻ എന്നുടെ
മനസ്സുകൊണ്ടീശനെ വണങ്ങി നിന്നു
സഖികളെല്ലാം ആർത്തുചിരിച്ചെന്റെ ,
ചുറ്റിലും കൂടി കളിപറഞ്ഞു ,
അവർ ചുവടുവച്ചു ,,,,,തിരുവാതിരപ്പാട്ടുപാടി
എന്റെ കവിളിൽ തലോടി പിരിഞ്ഞുപോയി !
(പട്ടം ശ്രീദേവിനായർ)