കൊറോണ തുടങ്ങിയ അന്ന് മുതൽ ഞാനും എന്‍റെ സഹപ്രവർത്തകരും യുദ്ധമുഖത്തായിരുന്നു …..സാധാരണക്കാരായ ജോലിക്കാർക്ക് വേണ്ടിയുള്ള ക്വറന്റൈൻ ക്യാംപിൽ , സ്വാബ് ടെസ്റ്റ് സെന്ററിൽ , പനിക്കാർക്കു വേണ്ടിയുള്ള ക്ലിനിക്കിൽ അങ്ങനെ അങ്ങനെ …..ഇന്നും തുടരുന്ന പോരാട്ടത്തിലാണ് ഓരോ ആരോഗ്യപ്രവർത്തകരും …..ഞാനടക്കമുള്ള പലർക്കും കൊറോണ വന്നു പോയി … എന്‍റെ കുടുംബത്തിനും വന്നു പോയി ….എനിക്ക് വന്നപ്പോൾ ശരിക്കും തളർന്നു പക്ഷെ വീണ്ടും തിരിച്ചു വന്നു ഡ്യൂട്ടീലേക്ക് കേറി …….ലോകം മുഴുവൻ വിറങ്ങലിച്ചു നിൽക്കുമ്പോൾ കുറച്ചെങ്കിലും ചെയ്യാനായെന്ന ആത്മസംതൃപ്തിയോളം പോന്ന ഒരു അവാർഡുമില്ല ….ഇന്ന് ഖത്തർ റെഡ് ക്രെസെന്റ് പ്രത്യേകം ക്ഷണിച്ചു , അവാർഡ് തന്നു ഒപ്പം നല്ല കുറേ വാക്കുകളും …..” നിങ്ങളെ ഇങ്ങനെ സമൂഹത്തിനു സേവനം ചെയ്യാൻ തക്കവണ്ണം വളർത്തി , വിദ്യാഭ്യാസം തന്നു സജ്ജരാക്കിയവരോടും ഞങ്ങൾക്കൊരുപാട് നന്ദി ഉണ്ട് ” മാനേജരുടെ ഈ വാക്കുകൾ എന്‍റെ കണ്ണ് ശരിക്കും നനയിച്ചു ….ശരിയാണ് ….നമ്മൾ എന്തെങ്കിലും ആയെങ്കിൽ ….ആർക്കെങ്കിലും ഉപകരിക്കുന്ന വല്ലതും ചെയ്യാനാവുന്നെങ്കിൽ അതിന് വല്ല അഭിനന്ദനവും അർഹിക്കുന്നെങ്കിൽ അതെല്ലാം എന്‍റെ ബാപ്പാക്ക് മാത്രം അവകാശപ്പെട്ടത് തന്നെ …..ഒപ്പം എന്‍റെ കൂടെ രാവും പകലും കൊറോണക്കെതിരായ പോരാട്ടത്തിൽ ഏർപ്പെട്ട , ഇന്നും കൂടെ പോരാടുന്ന എല്ലാ ഓരോ സഹോദരങ്ങൾക്കും കൂടി ഈ അവാർഡ് ഞാൻ സമർപ്പിക്കുന്നു .മുഹമ്മദ് ഹുസൈൻ , വാണിമേൽ