ഓർക്കുന്നൂ ഞാൻ
ജലരവമഴും
ഡാമിനോരത്തെസെറ്റിൽ ;
നേരമ്പോക്കാനുഴറി, തനിയേ
പ്പോയിരിക്കുന്നനേരം
വില്ലൻവന്നൂ,സുഖദനിഴലിൽ
തീപുകക്കാനിരുന്നൂ
മൂളുന്നുണ്ടേവിരഹമെരിയും
ഹിന്ദി ഗാനംപതുക്കേ
“താനെന്താടോ….
തനിയെയിവിടെ
കണ്ടെതേയില്ല,മുമ്പായ്
നാടേതാവും സിനിമയിതിലേ
വേഷമാണോ നിനക്കും”
“ആണണ്ണാഞാനിവിടെയിതിലെ വില്ലരോടൊപ്പമുള്ളോൻ
“ഹ ഹ്ഹാ ! കൊള്ളാം
മുകറിലെഴുതീട്ടുണ്ടടോ
കള്ളമെല്ലാം
കോഴിക്കോട്ടെ മൊഴിയിലറിയാം
നിൻ്റെരാജ്യത്തിനീണം’
പോയേക്കാം വാ
സമയമിനിയും
ട്രോളുവാനുണ്ടുബാക്കി…
സ്പൈനൽക്കോഡിൽ *
ഷവറുചൊരിയും
തൂവെളിച്ചത്തിലന്നേ
കണ്ടേ ഞാനായുടലു വടിവിൽ,
രംഗഭാഷ്യം ചമപ്പൂ
ഇപ്പോൾ കാണ്മൂ
തിരകളുതിരാ –
നേക്ഷനേകുന്നനിൽപ്പിൽ
ചെമ്പൻചേട്ടൻ കുതറിയിടയിൽ
ബോംബുപെട്ടുന്നരംഗം…
ആറോയേഴോ ദിനമതിനിടേ
എത്രയോ കേട്ടിരുന്നു
എന്താണുള്ളിൽ ? എരിയുമറിവിൻ
സർഗ്ഗരാഷ്ട്രീയവേഷം
ആരാഞ്ഞൂ ഞാൻ
മറുപടിയതി-
ല്ലുത്തരം വ്യക്തമല്ലാ
എന്താണാവോ
പരിധികവിയും ചോദ്യമായോ ക്ഷമിയ്ക്കൂ !
കണ്ടേയിന്നാ
മകളുമൊരുമിച്ചച്ഛനേ
വീണ്ടുമിട്ടൂ *
എങ്ങോ പോയീ
സജലമിഴികൾ
താണുപോണാക്കയത്തിൽ
അന്തശൂന്യം
ചടുല ബഹളം
വിഢിതൻ സ്വപ്നമല്ലേ!*
തട്ടിൽക്കാണും
പതിയെയിരുളിൽ
സ്പ്പോട്ടുകത്തിച്ചു നോക്കാം
. ! .

  • Spinal Cord. Deepan Sivaraman
  • Last post in FB
  • Life is a tale told by an idiot signifing nothing, full of sound and fury
    എഴുതാതിരിക്കാൻ ശ്രമിച്ചു
    ഏഴെട്ടു ദിവസത്തേ നേരിട്ടുള്ളപരിചയമേ ഉള്ളൂ .
    പൂഴിക്കടകൻ എന്ന സിനിമയുടെ ലൊക്കേഷൻ
    മലങ്കരഡാമിനടുത്തായിരുന്നു.
    കൂടെ അഭിനയിക്കവേ കണ്ടുപഠിക്കാൻ വേണ്ടി എന്നെ കേമറയ്ക്ക് മുന്നിലേക്ക് ഡയറക്ടർ
    ഗിരീഷ് നായർ
    വിളിക്കുമായിരുന്നു.
    അനിലേട്ടൻ്റെ ചിരിയിൽ എല്ലാം ഉൾച്ചേർന്നിരുന്നു.
    പിരിയവേ നമ്പർ തന്നു. അദ്ദേഹത്തിൻ്റെ എല്ലാമായിരുന്ന ജ്യോതിഷ് എം ജിയെപരിചയപ്പെടുത്തി.
    അനിലേട്ടനൊപ്പം അഭിനയിക്കാൻ അവസരം തന്ന ഷാൽ സതീഷ് , നന്ദി !
    ഹരിപ്രസാദ് …
    രണ്ടു പേരും ….വേണ്ടായിരുന്നു.

By ivayana