ശിവൻറെ ഭൂതഗണങ്ങൾ ,
വന്നിരുന്നു ഇന്നലെ …
ഭക്തിയോടെ ,
വരവേറ്റവരെ,
നിലവിളക്കും കൊളുത്തി,
ഓർക്കുന്നു ചെറുപ്പത്തിൽ,
ഒരു മുറത്തിൽ മാതാവ്..
ഇളനീരും പഴവും,
നിലവിളക്കു കൊളുത്തി ,,,
അനിയത്തി…. വെള്ളമുണ്ട്‌
മുറുക്കിയുടുത്തു..
അച്ഛനും ഞാനും,
വാഴയുടെ കരിയിലകൾ,
മുറുക്കിയുടുത്താണ്,
വേഷങ്ങൾ ഭൂതഗണങ്ങൾ…
കാലനുംവരും അവസാനം,
മറന്നു പോയ് നല്ല ആ പാട്ടും,
ആകെ ബഹളമാണ് ,
തിരുവാതിര രാത്രിക്ക്‌
പിന്നെ രാവിലെ തുടിച്ചു…
കുളിക്കുവാൻ അമ്മയും ,
പെങ്ങന്മാരും ,
ഐശ്വര്യത്തിനത്രെ ,
പിന്നെതിരുവാതിരക്കളി..
മുല്ലപ്പൂവിന്റേം,
കാച്ചിയ എണ്ണടേം മണം,
മറക്കുവാൻ ആകുന്നില്ല..
ആതിര തിരുവാതിര ..

രാജേഷ്.സി.കെദോഹ ഖത്തർ

By ivayana