പ്രഭാതം പൊട്ടി വിരിഞ്ഞു
പുതിയൊരുപുലരിക്കായ്
ജനുവരിമാസക്കാറ്റുവരുന്നു
പുതിയൊരുപുലരിയെ
എതിരേല്ക്കാൻ!
പരിസരമാകെ കുളിരും കോരി
ലില്ലിപ്പൂവു വിടർന്നു ചിരിപ്പു.
ച ന്ദ്രികയിൻ നീന്തി നടന്ന്
.മഞ്ഞലകൾ ഒഴുകി വരുന്നു.
തപ്പുകൊട്ടിതാളം തുള്ളി
കാറ്റും മഴയും വീശിവരുന്നു.
വെള്ളിടി വെട്ടി കൊള്ളിയാൻമിന്നി
തൂക്കുവിളക്കായ്കൂടെ വരുന്നു.
കൊന്നമരക്കൊമ്പിലിരുന്ന്
കുയിലമ്മ നീട്ടിപ്പാടി
അതുകേട്ടു കുഞ്ഞിക്കുയിലും
മറു പാട്ടേറ്റു പാടി.
കൊന്നപ്പൂവിൻ പൂങ്കുലയെല്ലാം
പുതുവത്സരമെതിരേല്ക്കാനായ്
സന്തോഷത്താൽ
വീണ മീട്ടി നൃത്തമാടുന്നു.
സതിസുധാകരൻ