കുടുംബം ശ്രീകോവിലാകണം
പ്രണയം അവിടെ തുടങ്ങണം.
സ്നേഹം പങ്കു വച്ചങ്ങനെ
ഉയിരിൻ ഉയിരായി കാക്കണം.
കുടുംബം സക്രാരിയാവണം
മനസ്സിൽ വെണ്മ നിറയണം.
കളങ്കം വീഴാതെ കാക്കണം
മായ്ക്കാൻ കഴില്ലെന്നോർക്കണം.
കുടുംബം പാലാഴിയാവണം
സ്നാഹാമൃതം കടഞ്ഞങ്ങെടുക്കണം
പരസ്പരം താങ്ങായി നിന്നു നാം
സ്വർഗം മണ്ണിൽ രചിക്കണം.
കുടുംബം തണൽമരമാവണം
പരസ്പരം അഭയമായ് തീരണം.
സുഖദുഃഖം പങ്കു വച്ചങ്ങനെ
ഒരുമെയ്യായ് ഒന്നിച്ചു വാഴണം