ഉരുളുന്നു നേരുകൾ വ്രജസൂര്യവിസ്മയം
അയനം രസനാവുകൾ സാർവ്വഭൗമം
പരിധിയിൽ പരിണതി കിരാതം കിഴിവുകൾ
ചക്രവാകപ്പൊരുൾ ദാർശസൗഖ്യം
ഉപയുക്തധാരണം ദേഹസന്ദേഹങ്ങൾ
നിഗൂഢിതമൂർജ്ജനി തൈമരങ്ങൾ
കണ്ണീരിതാകുലം ആസുരസംഹിത
ദൈന്യ പരിരക്ഷണം ജലഛായകൾ
പ്രേതകർമ്മത്തിനായ് വരിനിന്നു ജനിമകൻ
വഹ്നിയായ് ശീതവും ജനിനിശ്ചയം
ഗണിതാശമായ് മനം നെറുകയിലങ്കനം
ശ്രമശീലചാപ്പകൾ ആത്മശൂന്യം
പരിണാമകാഹളം അന്ധം നയരേഖകൾ
ഇക്കിളി സന്ധികൾ സ്പന്ദഹീനം
സത്രം വിരിപ്പുകൾ നിഴൽ പരിലാളിതം
ഐച്ഛിക നേത്രങ്ങൾ ജ്വലിതസന്ധ്യ
നൈതികശുഭ്രങ്ങൾ അനുകാലസിദ്ധികൾ
അനുകൂലശത്രുവായ് പിണഞ്ഞിരിപ്പ്
സ്വപ്നദോഷങ്ങളിൽ മൃതിതാളമക്ഷരം
ധർമ്മാർത്ഥബോധനം വിഷയസൂചി
നിഖിലം നിദാനങ്ങൾ നക്ഷത്രരാവുകൾ
നിബിഡകാല്പാടുകൾ വനവീർപ്പുകൾ
മൃഗചരിതങ്ങളിൽ ഇലപൊഴിയും മനം
വൃദ്ധിപരിസ്ഥിതം വശ്യമൂർജ്ജം
തലനാരിഴകളിൽ കണ്ണിമനിശ്ചലം
വന്ധ്യാർത്ഥവേദന ഉൾപ്പൂവുകൾ
ചേതനാസംയമി അന്തിമലാവണം
മലമുകൾ ധവളിമ പക്ഷിപൂർണ്ണം
പക്ഷങ്ങളില്ലാതെ ആരോഹമില്ലാതെ
നിർഗന്ധയുഷ്ണം നിയതിശാന്തം
വശ്യാന്തമൂകം ഉള്ളകപ്പൊറുതികൾ
കാരുണ്യസാന്ദ്രം മന:പ്രയാണം
സഫലാദിവീഴ്ചകൾ വിഫലാദിവീര്യവും
ഉന്മീലനേത്രം കരളുറപ്പ്
വന്ദിക്ക കാവുകൾ വന്ദിക്ക മൂർദ്ധനി
ഉടവാരിയെല്ലിൻ നിഖിലദൗത്യം
ഹരിദാസ് കൊടകര