ആരാണ് നീയെൻ ഉഷസ്സിൽ വിടരുമൊരു
കുടമുല്ലപൂപോലെ പരിമളം പടർത്തുന്നു
നിത്യവുമെനിക്കായ് നീ നേരുന്നുശുഭദിനം
അകലങ്ങളറിയാതെ അടുത്തവർ നമ്മൾ.
അരികത്തുനിന്നാലുമറിയാത്ത ലോകത്ത്
കാണാമറയാതിരിക്കുന്നനേരത്തുംനമ്മൾ
ഓർക്കാതെഓർക്കുന്നചങ്ങാതികൂട്ടങ്ങൾ
ഇവിടെയുമിത്തിളുകൾ തളിർക്കുന്നുവോ?
കാലമേ നീ എന്നെ കൂട്ടിലടച്ചു വെങ്കിലും…
കൂട്ടിനായി ഒരായിരം വാതിൽതുറന്നിരുന്നു
ഏകാന്തതീരത്തും ഏഴിലം പാലപോൽ
പൂത്തൊരുസൗഹൃദംതണലായിതഴുകുന്നു
ഈയാത്രയിൽ നാം ഒരുവേള കാണുകില്ല
അറിയാമിതെങ്കിലും അകലം മറക്കുന്നു.
ജാതിമത വർണ്ണങ്ങളില്ല,സൗഹൃദത്തിന്റെ നേരിൻമുഖമാണ് എനിക്കേറെയിഷ്ടം ..
ഈ വഴിത്താരയിലും വാരിക്കുഴികളുണ്ട്,
വെളുക്കെ ചിരിക്കും ചതിയുടെ നിഴലിനെ
ഓർക്കാതെ നെഞ്ചിലേറ്റിടാതെ,നെഞ്ചകം
കാർന്നു തിന്നുന്ന കഴുകനായി മാറിടാം….
കനിവിന്റെ തിരിവെട്ടം തെളിക്കുവാനായ്
കാലമൊരുക്കിയൊരു നിറദീപമായിടാമിത്
ഇരുളിലൊരു മിന്നാമിന്നികൂട്ടമായി മാറിടാം
ഒരേതൂവൽപക്ഷിയായിനാംപറന്നുയരണം.