രക്തമൊലിക്കാത്ത
മുറിവുകളിലെ
വേദനയിൽ
വന്ധ്യം
കരിക്കപ്പെടുന്നത്
എത്രയെത്ര
സ്വപ്നങ്ങളാണ്.
ലൈംഗിക
ബന്ധമില്ലാതെ
ജനിക്കുന്നതിനാലാവാം
വേദനകൾ
ചാപിള്ളയായി
രൂപാന്തരപ്പെടാതെയിരിക്കുന്നത്.
ജീവജാലങ്ങൾക്ക്
മരണമുള്ളതിനാലാകാം
വേദനകൾ
കാലാന്തരങ്ങൾക്കപ്പുറവും
ചിരഞ്ജീവിയായി
ചിരിക്കുന്നത്.
നിണത്തിനും
നിലാവിനും
ആർദ്രതയുടെ
ഗന്ധമാകുമ്പോഴാണ്
നേരിയ
നിശ്വാസത്തിലും
വേദനകൾ
പരിശുദ്ധിയോടെ
ആസ്വദിക്കാൻ
കഴിയുന്നത്.