അല്ലലാൽ മണ്ണിൽ കിടക്കുന്നു മന്ദാരം
അല്ല ! നീയെന്നെ കൊതിപ്പിച്ചതല്ലേ
ഇല്ല, ജീവിതം അനത്യയമല്ലേതുഭാവത്തിലും
ഇണ്ടൽ വരുമെന്ന തോന്നലുണ്ടാവണം
എത്ര ഭംഗിയാ നിലാവിൻ്റെ കാഴ്ചകൾ
എത്ര നിലനിൽക്കും തുച്ഛ സമയങ്ങൾ
എത്ര കൊതിയാർന്നു വിരിഞ്ഞ സുമങ്ങളും
ഇത്ര നേരം കഴിഞ്ഞാൽ കൊഴിഞ്ഞിടും
എത്ര ശോണിമയാർന്ന നിൻ കവിൾത്തടം
എത്ര ചുംബനപ്പൂക്കൾ വിരിഞ്ഞിടം
ഒത്തിരി നാൾ കഴിയവേ ആർദ്രത
ഒത്തിരി മാറും പിന്നെ കവിളുകൾ മാത്രമായ്
ദിവ്യമാമനുരാഗപ്പൂക്കൾ വിരിയണം
ദിവ്യമായറിഞ്ഞിടേണം പ്രണയവും
ഒന്നു കഴിഞ്ഞു വീണ്ടുംവരുന്നപ്രായത്തിലായ്
ഓർത്തോർത്തിരിക്കാമതു മാത്രമായ് –
പ്രകാശ് പോളശ്ശേരി.