2020 ഏറെ നാളുകൾക്കൊടുവിൽ മഹാവ്യാധി ലോകമാകെ പടർന്നുപിടിച്ചു.അതാവശ്യത്തിനുമാത്രം മുഖം മറച്ചിരുന്ന മനുഷ്യർ മാസ്ക് ധരിച്ചു മുഖം മറക്കാൻ തുടങ്ങി ..നേരെ നോക്കാൻ മടികാട്ടിത്തുടങ്ങി ,അകലം പാലിച്ചു .എന്തിനും ഏതിനും ഫോൺ ബെല്ലുകൾ ചിലച്ചപ്പോൾ ഇപ്പോൾ അതൊരിക്കൽ മാത്രമായി മാറി.. മനുഷ്യ മനസ്സിന്റെ അഹന്തക്ക് തിരിച്ചടിക്കൊടുത്തിട്ടും ഒനിന്നും ഒരു കുറവുമില്ലാത്ത മനുഷ്യ അഹന്ത ..

ഇന്ന് ടെക്നോളജിയെ വരുതിയിലാക്കി അവർ ..ദൈവങ്ങൾ കണ്ണടച്ച ആരാധനാലയങ്ങൾ ..അടഞ്ഞുകിടന്നപ്പോൾ ലൈവ് കൊണ്ട് വിശ്വാസികളെ കയ്യിലെടുക്കാനുള്ള ഓട്ടം ..പലരൂപത്തിൽ പലരീതികളിൽ.. അതിനിടയിൽ ശവം മറവു ചെയ്യാൻ വിലപേശുന്നവർ ..പക്ഷെ സംഭാവനകൾ ആരിൽ നിന്നും വാങ്ങും എന്തിനും എവിടെയും സ്ഥാനം മാത്രം മുഖ്യം ..അതിലെ മാനദണ്ഡങ്ങൾ പ്രശനമല്ല..അങ്ങനെ ഏറ്റവും കൂടുതൽ അടിയേറ്റതു കല്യാണമെന്ന ആർഭാടത്തിനാണ് ..

കാശിന്റെ നെഗളിപ്പുകാട്ടിയിരുന്ന കല്യാണങ്ങൾ ഇപ്പോൾ സ്വന്തം ബന്ധു ജനങ്ങളെ അടുത്തുനിർത്താൻ പോലും കഴിയാതെ രജിസ്ട്രാർ ഓഫീസുകളിൽ ഒതുങ്ങുന്നു ..പക്ഷെ അതിനെയും ചിലർ ലൈവ് ഷോകളാക്കുന്നു.. പണ്ട് മൂടിപുതപ്പിച്ചു മനുഷ്യ ശരീരങ്ങളിലെ അത് ഇതും പുറത്തുകാട്ടാതെ നടന്നിരുന്ന വിവാഹങ്ങൾ ഇപ്പോൾ സേവ് ദി ഡേറ്റ് എന്ന ഓമനപ്പേരുനൽകി ..ലൈവിൽ കാണുന്നവരെ രോമാഞ്ച പുളകിതരാക്കുന്ന രീതിയിൽ വേഷ വിധാനങ്ങൾ ധരിച്ചു.. അവിടെയും ഇവിടെയും പുറത്തുകാട്ടി ഷോ അങ്ങോട്ട് കൊഴുപ്പിക്കുന്നു .അതിലെ ലൈക് എന്ന ചിന്ത .. എന്തെന്ന് ഒരു പിടിയും കിട്ടുന്നില്ല .

കഞ്ഞിക്കു വകയില്ലാത്തവനും ഇപ്പോൾ ട്രെൻഡ് ആക്കി മാറ്റുന്നു വെള്ളത്തിനടിയിലൊരു വിവാഹം ..അല്ലെങ്കിൽ വിദേശ രാജ്യങ്ങളിൽ വിവാഹം നടത്തുന്നു ..ഇനി ചന്ദ്രനിൽ വിവാഹ മണ്ഡപങ്ങളും റെജിസ്ട്രർ ആഫീസുകളും തുറക്കുന്നു . അതാ അങ്ങോട്ട് നോക്ക് ..അവിടെ ഒരു ശവം മറവു ചെയ്യാൻ കഴിയാതെ അത് ചുമന്നു കൊണ്ട് ഏറെ നടക്കുന്ന ഒരു മനുഷ്യൻ .. നിങ്ങൾ കാണുന്നില്ലേ .. വ്യാധികളുടെ കാലം .. എവിടെ കൊട്ടി ഘോഷിക്കുന്ന സംസ്കാര സന്ഘടനകൾ ..എവിടെ പള്ളിമേടകൾ ..മുന്തിയ ഭക്ഷണങ്ങൾ കഴിച്ചിരുന്ന അവർ ഇന്ന് തെരുവിൽ നിരാഹാര സമരത്തിൽ ..

അതും ന്യായാധിപന്റെ വിധിക്കെതിരെ ..ചുമ്മാ സ്ഥാനങ്ങൾ പോകുമെന്ന പേടിയിൽ ..സ്വന്തം പാടത്തു പണിയെടുക്കാൻ അനുവാദം തേടി കർഷകർ സമരത്തിൽ ..കോലങ്ങൾ കെട്ടിയാടുന്ന ജന പ്രതിനിധികൾ ..പക്ഷെ മുഖം മൂടി വച്ച മനുഷ്യൻ ബന്ധങ്ങൾ മറക്കുന്നു .. മറ്റുള്ളവരെ അംഗീക്കരിക്കാൻ മടിക്കുന്നു . ആവശ്യങ്ങൾക്കു മാത്രം കൂട്ടുകൂടുന്ന മനുഷ്യ ജന്മങ്ങൾ ..അതെ നിങ്ങളിലേക്ക് തന്നെ വിരൽ ചൂണ്ടു…. ഒരു ആൽമ പരിശോധന നടത്തുക തന്നെ വേണം ..പഴമയിലേക്കു ഒന്ന് തിരിഞ്ഞു നോക്ക് അവിടെ ബന്ധങ്ങൾ ഉണ്ട് അവിടെ വലിയവനെന്നോ പണക്കാരനെന്നോ വേർതിരിവ് ഇല്ല ..അധികാരികൾ പദവി നോക്കി ആരെയും വേർതിരിച്ചു കാണുന്നുമില്ല ..

ആ നല്ല നാളെക്കായി കാത്തിരിക്കാം .

By ivayana