ആ കാണും മാമലമേലൊരാഞ്ഞിലിമരമുണ്ടേ
മരത്തിൽ നിറയെ പഴുത്തു കിടക്കണമധുരക്കനിയുണ്ടേ.
മഞ്ഞക്കനിയിൽ തിങ്ങിയിരിക്കണ മഞ്ഞപ്പഴമുണ്ടേ
ആപഴം, തിന്നാൻ കുഞ്ഞു ക്കുരുവിയും, കൂട്ടരുമൊത്ത്
പാടി വരുന്നുണ്ടേ.
അണ്ണാറക്കണ്ണനും കോങ്കണ്ണിക്കാക്കയും കലപില കൂട്ടുന്നേ
വീണ മീട്ടി കാറ്റും മഴയും വീശി വരുന്നുണ്ടേ.
പുള്ളിമാൻ കുഞ്ഞുങ്ങൾ തുള്ളി നടക്കുംമാമലയിൽ
കാഴ്ചകൾ കണ്ടു നടക്കണ കുട്ടികൾ ഓടി വരുന്നുണ്ടേ.
ആഞ്ഞിലിപ്പഴത്തിൻ്റെ മാധുര്യമേറുന്നതേൻ മധുരം
ഇന്നുമെൻ നാവിൻ തുമ്പിലൂടൊഴുകി വരുന്നുണ്ടേ.
കർക്കിടകത്തിലെ കോരിച്ചൊരിയണ മഴയത്ത്
കൂട്ടരുമൊത്ത് കൂട്ടം കൂടണ നേരത്ത്
ആഞ്ഞിലിക്കുരു വരുത്തു തിന്നാൻ എന്തൊരു സ്വാദാണേ.
പഞ്ഞമാസം വിരുന്നു വരും നേരത്ത്
പാവപ്പെട്ടോൻപട്ടിണി മാറ്റണ
മധുരക്കനിയാണേ.

By ivayana