പ്രവാസികൾക്ക് ഇ-തപാൽ വോട്ട് ഏർപ്പെടുത്താൻ വിദേശകാര്യമന്ത്രാലയം അനുമതി നൽകി. തീരുമാനം നടപ്പിലാക്കുന്നതിന്റെ മുന്നെ പ്രവാസി സംഘടനകളും രാഷ്ട്രീയപാർട്ടികളുമായി ചർച്ച നടത്താൻ വിദേശകാര്യമന്ത്രാലയം തെരെഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തിൽ നിർദേശിച്ചു.കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വിദേശകാര്യമന്ത്രാലയം തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിന് അനുകൂല തീരുമാനമെടുത്തിരിക്കുന്നത്. ഇതോടെ പ്രവാസികളുടെ നീണ്ടകാലത്തെ ആവശ്യമാണ് യാഥാർഥ്യത്തോട് അടുക്കുന്നത്.

By ivayana