മുഷിഞ്ഞവേഷങ്ങള്‍കണ്ട് വെളുപ്പിക്കുവാന്‍
മുകളില്‍നിന്നിറങ്ങിയ നറുനിലാവേ
അലക്കിയും പിഴിഞ്ഞും നീ തളര്‍ന്നുവെന്നോ
അഴുക്കുനിന്‍ മുഖശ്രീയില്‍ പുരണ്ടുവെന്നോ….?
[ മുഷിഞ്ഞ…]
ഇരുട്ടുകൊണ്ടല്ലോ ഞങ്ങള്‍ കുടിലൊരുക്കി
കുടിക്കാത്ത പഴങ്കഞ്ഞി പശിയകറ്റി
വെളുക്കാത്ത പുലരിവന്നൊളിച്ചുനോക്കെ
മടുപ്പിന്‍റെ മറയ്ക്കുള്ളിലൊളിപ്പു ഞങ്ങള്‍…
[ മുഷിഞ്ഞ….]
ചിരിയുണ്ട് കരച്ചിലിന്‍ വകഭേദമായ്
കനവുണ്ട് ചിറകറ്റ ശലഭമായി
ജനിക്കലും മരിക്കലുമനവരതം
നടത്തുന്ന വിളയാട്ടക്കരുക്കള്‍ ഞങ്ങള്‍…
[ മുഷിഞ്ഞ…]