വിവാദത്തിന് തിരികൊളുത്തി ഒരു ശിൽപ്പം. വിഷ്വൽ ആർട്ടിസ്റ്റായ ജൂലിയാന നോതാരി ഒരുക്കിയ ഒരു യോനി ശിൽപ്പമാണ് രാജ്യത്ത് വിമര്‍ശനങ്ങൾക്ക് വഴി വച്ചത്.റൂറൽ മേഖലയിലെ ഒരു ആർട്ട് പാർക്കിലാണ് 33 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള ഈ കൂറ്റൻ ശിൽപം (‘ഡീവ’)നിർമ്മിച്ചിരിക്കുന്നത്. മനുഷ്യ കേന്ദ്രീകൃത- ആൺ മേൽക്കോയ്മ നിലനിൽക്കുന്ന ഈ പാശ്ചാത്യ സമൂഹത്തിൽ പ്രകൃതിയും സംസ്കാരവും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്യാനും ലിംഗഭേഗ പ്രശ്നവൽക്കരണത്തെക്കുറിച്ച് ചർച്ചകൾക്ക് പ്രേരണ നൽകാനുമാണ് ഇത്തരമൊരു സൃഷ്ടിഎന്നാണ് ജൂലിയൻ പറയുന്നത്.ഇപ്പോഴത്തെ ഈ കാലത്ത് ഇത്തരം പ്രശ്നങ്ങൾ വളരെ കൂടി വരികയാണെന്നും ഇവർ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ജൂലിയാൻ പങ്കു വച്ച ശിൽപ്പത്തിന്‍റെ ചിത്രങ്ങളും വിവരണവും ഇതിനോടകം തന്നെ വൈറലായി.വലതുപക്ഷക്കാരനായ പ്രസിഡന്‍റ് ജെയിർ ബോൾസെനാരോയുടെ അനുയായികളാണ് കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്. അശ്ലീലം എന്നാണ് ഇവർ സൃഷ്ടിയെ വിമർശിച്ചത്.അഭിനന്ദിച്ചും അവരുടെ കലാസൃഷ്ടിയെ പിന്തുണച്ചും നിരവധി പേർ എത്തിയിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യമാണെന്നും തനിക്ക് ഇഷ്ടമുള്ളത് സൃഷ്ടിക്കുക എന്ന കലാകാരന്‍റെ സ്വാതന്ത്ര്യത്തിൽ ഇടപെടരുതെന്നുമാണ് ഇവർ പറയുന്നത്.
ചിത്രം കടപ്പാട്: ജൂലിയാന നോറ്ററി