ശ്രീബുദ്ധനും, ക്രിസ്തുദേവനും ലോകം കണ്ട ഏറ്റവും വലിയ സമാധാനമൂർത്തി കളാണു്.ഒരിക്കൽ പോലും, വിജയത്തിനായി ‘അധാർമ്മികതയെ ‘ ആയുധമാക്കാമെന്ന് അവർ പറഞ്ഞിട്ടില്ല.അവർ സ്ഥാപിച്ച മതങ്ങൾക്കും ആ സവിശേഷ സ്വഭാവം ഉണ്ടാകേണ്ടതാണ്.എന്നാൽ പലപ്പോഴും അനുഭവങ്ങൾ ഈ ധാരണയെ തകർക്കുന്നു.
സ്വന്തം സഹോദരന്മാരോടുള്ള അഭിപ്രായ വ്യത്യാസം തീർക്കാൻ തെരുവിൽ കൈയ്യാംങ്കളിക്ക് തയ്യാറാവുന്നതും, സ്വന്തം മതത്തിലെ മറ്റൊരു വിഭാഗത്തിലുള്ള ദൈവവിശ്വാസിയുടെ മൃതശരീരത്തെ പോലും അപമാനിക്കുന്നതും, പുരോഹിതവേഷത്തിൽ ‘കരിവേഷം’ കെട്ടിയാടുന്നതും മതങ്ങളുടെ മൂല്യച്ചുതിയും, കാപട്യവും, അപ്രസക്തിയും വിളിച്ചോതുന്നു.
യാക്കോബ-ഓർത്തഡോക്സ് വിഭാഗക്കാരുടെ ബൈബിൾ, “നിന്നെ പോലെ നിൻ്റെ അയല്ക്കാരനെ സ്നേഹിക്കരുതെന്നും “, “ശത്രുവിൻ്റെ ശവത്തെ പോലും അപമാനി-ക്കണമെന്നും ” തിരുത്തിവായിക്കണം!മനുഷ്യത്വത്തിനും, വിശാലമായ മാനവ ഐക്യത്തിനും, ത്യാഗത്തിനും പ്രേരണയാകുന്നില്ലെങ്കിൽ, ഈ സഭ എങ്ങനു്ക്രിസ്തുദേവൻ്റെ അനുയായിയാകും?സമ്പത്തിൻ്റെയും, സ്ഥാനമാനങ്ങളുടെയും പേരിൽ സഭകൾ, കുഞ്ഞാടുകളെ ഏത് അറവുശാലയിലേക്കാണ് നയിക്കുന്നത്?വീണു കിട്ടിയ ഒരു കോടതി വിധിയാണോ, ബൈബിൾ വാക്യം?ദൈവത്തിൻ്റെ പ്രതിപുരുഷന്മാരെന്ന് സ്വയം കരുതുന്നവർ പരാജിതരെ സമാശ്വസിപ്പിക്കേണ്ടതല്ലെ?
അനുരഞ്ജനത്തിനു ത്യാഗസന്നദ്ധരാകേണ്ടതല്ലെ?സാധാരണക്കാരായ വിശ്വാസികളെ നേർവഴിക്ക് നയിക്കേണ്ടവർ കർത്താവിൻ്റെ ശിഷ്യന്മാരെ പോലെ ഉദാത്തമായ ചിന്തകളു-ള്ളവരായിരിക്കണ്ടേ?ഒരു ഭരണാധികാരിയെന്ന നിലയിൽ മുഖ്യമന്ത്രി പ്രശ്‌നപരിഹാരത്തിനെടുത്ത ആത്മാർത്ഥമായ നടപടികൾ, വിശ്വാസി സമൂഹത്തിൽ നിന്ന് മന:പ്പൂർവ്വം മറച്ചു പിടിക്കുന്ന സഭാനേതൃത്വത്തിന് മുഖ്യമന്ത്രി കൊടുക്കുന്ന വിശദീകരണം വിശ്വസികളും,കേരള ജനതയും ശ്രദ്ധിച്ചു കേൾക്കേണ്ടതാണ്.
കൈയിൽ കിട്ടിയ മാരകായുധം പോലെ കോടതിവിധി ഉപയോഗിച്ച് എതിർഭാഗത്തെ പിഴുതെറിയാനുള്ള കാട്ടാള സമാനമായ പ്രതികാരാവേശം, സ്വന്തം സഹോദരനായ ആബേലിനെ കൊന്ന ബൈബിളിലെ ‘കായേനെ’ ഓർമ്മിപ്പിക്കുന്നില്ലെ?നേരിട്ടു വന്ന് ഉപദേശിച്ചാലും അനുസരിക്കാൻ കൂട്ടാക്കാത്ത ഈ ‘പുരോഹിത – വിശ്വാസിപ്രമാണിമാർ’ നിയന്ത്രിക്കുന്ന സഭകളുടെ മനോഭാവം കണ്ട്ദൈവം പോലും നാസ്തികനായി മാറിയേക്കാം!……