കർഷക സമരത്തിന് പിന്തുണ കൊടുത്തു ഈ വരികൾ സമർപ്പിക്കുന്നു.

കത്തിജ്വലിക്കുന്ന വെയിലിലും
കോച്ചിവലിക്കുന്ന തണുപ്പിലും വാടാതെ
പ്രകൃതി ദുരന്തങ്ങൾ പേറുന്നനെഞ്ചകം

വിത്തും കൈകോട്ടൂമായ് ഇറങ്ങുന്നുഭൂതലേ
അരച്ചാൺ വയറുനിറച്ചീടുവാനായ്
ഉഴുതുമറിച്ചൊരാ മൺകൂനകൾ

ഒരു നേരമുണ്ടും അരമുണ്ടുമുറുക്കിയും
രാപകലില്ലാതെ വേലചെയ്യുന്നവർ
മണ്ണിൻ സ്പന്ദനമറിയുന്നിവർക്കെന്നും

കുഷ്ഠംബാധിച്ച ചിന്തകളും
തിമിരം ബാധിച്ചക്കണ്ണുമായ്
നെറിക്കെട്ട ജീവിതകുപ്പായമണിഞ്ഞൂ ചിലർ

ആഡംബര കോട്ടകൾ പടുത്തുയർത്തി
നീതിക്കു നിരക്കാത്ത ചെയ്തികളെല്ലാം
മുച്ചീട്ടിൻ രസത്താൽ കളിച്ചിടുന്നു

അന്നംതരുന്ന കൈകളെ വെട്ടാതെ
മുറുകേപിടിക്കുക ചേർത്തുനിർത്തീടുക
ഭൂമിതൻ നട്ടെല്ലാകുമീ കർഷകരേ.

(സ്വപ്നഅനിൽ )

By ivayana