രചന : ബിനു. ആർ.
സർവ്വം സഹയാം ദേവീ
സർവേശ്വരീ എന്നിൽ,
വാക്കിൽ, വിഘ്നങ്ങൾ
തീർത്തുതരേണം വാണീ മാതേ
സർവ്വലോക ജഗൽകാരിണീ… !
ഇഹലോകപരങ്ങളിൽ വിരിഞ്ഞുകിടക്കും
അക്ഷരങ്ങൾ നിറഞ്ഞ നൽവാക്കുകൾ
നാവിൽ നിറയാൻ പ്രകാശം ചൊരിയണമേ
ദേവീ മൂകാംബികേ സരസ്വതീ… !
കാലമാം അന്തരംഗങ്ങളിൽ
കാലത്തിനൊത്ത
രചനകൾ തീർക്കാൻ കാതിൽ
വന്നുനിറയേണമേ,
വാക്കുകളും അക്ഷരങ്ങളും
ജഗദംബേ,
താമരയിലാരൂഢമായിരിക്കും
ഹേമാംബികേ, തവസ്വൽരൂപം
മനസ്സിൽ നിറയേണമേ
ദേവീ അമ്മേ സരസ്വതീ… !
അമ്പത്തൊന്നക്ഷരങ്ങളും
ഹരീ ശ്രീ ഗണപതയേ എന്നുചോല്ലുമ്പോൾ
മാനതാരിലും നാവിൻതുമ്പിലും തൂലികത്തുമ്പിലും വന്നുനിറഞ്ഞു
മാസ്മരികഭാവം കൈവരാൻ
വണങ്ങീടുന്നൂ വെള്ളപ്പൂക്കളിൽ
വസിക്കും വെള്ളപ്പട്ടുടുത്തവളെ,
ദേവീ അമ്മേ സരസ്വതീ… !
കാതോരമാം കേൾവികളെല്ലാം
മന്ത്രങ്ങളായ് സർവ്വജഗത്തിലും നിറഞ്ഞിരിക്കുന്നുവല്ലോ,
നിന്തിരുനാമങ്ങളാൽ,
അവയെല്ലാമെന്നും മന്ത്രണമായ്
നാവിൽ വിളയാടീടേണമേ
സർവ്വാർത്ഥസാധികേ,
കമലത്തിൽ വസിക്കും
ദേവീ സരസ്വതീ മൂകാംബികേ.. !
ബിനു. ആർ.