രചന : Muthu Kazu

പെണ്ണഴകൊരു നല്ലഴക്..
അവളഴകൊരു പൊന്നഴക്.
ഒളികണ്ണിട്ടൊരു നോട്ടത്തിലന്ന്
ഒരായിരം ചോദ്യങ്ങൾ നിഴലിച്ചന്ന്.

മൊഴികളില്ലാതെ മിഴികളിൽ..
പ്രണയം വിരിയുന്ന പ്രഭാതമാണന്ന്.
പടരുന്നയാ പ്രണയവല്ലരി..
പൂത്തുലയുന്ന പുലരിയാണന്ന്.

കൊലുസണിഞ്ഞ പാദ ഗമന..
മന്നാ പള്ളികൂടത്തിലേക്കായ്.
പത്തിന്റെ നിറവിൽ പഠിപ്പുപുരയിലെ..
തിളങ്ങുന്നൊരുമിന്നാണവൾ.

അത്തറിൻ മണമല്ലതു പിന്നേ..
പടർത്തും സൗരഭ്യമത്.ആ..
സൗന്ദര്യത്തിൻ കൂട്ടാണത്.കൂട്ടി..
പിടിക്കാൻകൊതിക്കുന്നപൂവാണവൾ

By ivayana