കഥ : പാറുക്കുട്ടി

“കണ്ണാടിയിലേക്ക് നോക്കി മുഖം മിനുക്കി “അനുജ”എന്താണ് എന്ന് അറിയില്ല മുഖത്തിന് ഒരു പഴയ ആ തിളക്കം നഷ്‌ടപ്പെട്ടത് പോലെ അനുജയ്ക്ക് തോന്നി.
അകത്തേക്ക് നോക്കി….
ഇവിടെ ഒരു ചട്ടക്കാരി ഉണ്ടല്ലോ…
“ചട്ടക്കാരി എന്റെ മുഖത്തിന് സൗന്ദര്യകുറഞ്ഞോ ..കൂടിയോ
“ഞാൻ പറയുന്നത് കേൾക്കാൻ അല്ലെങ്കിലും ആരും മില്ല
“എനിക്ക് നല്ല ദേഷ്യം വരുന്നു ഉണ്ട്.
“ഞാൻ ഇവിടെ കിടന്നു അലറുന്നത്
നീ കേൾക്കുന്നു ഉണ്ടോ…..?
“അതോ മനപ്പൂർവ്വം എന്നോട് മിണ്ടതെ ഇരിക്കുന്നതോ..?
അടുത്ത് കിടന്ന പൂച്ചയ്ക്കിട്ട് ഒരു “തട്ട്” കൊടുത്തു
“അടുക്കളയിലേക്ക് നീങ്ങി.
ചേടത്തി… ചേടത്തി
അവൾ ഉറക്കെ വിളിച്ചു….!
വീടിന്റെ പിന്നാമ്പുറത്തു നിന്ന് വിളി കേട്ട് ചേടത്തി ഓടി വന്നു “എന്തോ…
കാപ്പി ഞാൻ ഇപ്പോൾ എടുത്തു വെക്കാം കുഞ്ഞേ….
” വേണ്ട ” മുഖത്തിന്റെ ഭാവം മാറി തുടങ്ങി എന്ന് ചേടത്തിക്ക് മനസ്സിലായി
“എന്റെ പൊന്നു കുഞ്ഞേ നീ എന്നെ ഒന്ന് വെറുതെ വിടുമോ..?
കുറച്ചു നാൾ ജീവിക്കണം എന്ന് കൊതി ഉള്ളത് കൊണ്ടാണ് അടത്തു വരാതെ ഒഴിഞ്ഞ കോണിൽ നില്കുന്നത്….!
“എല്ലാവരും എന്നെ ഇങ്ങനെ പിടിച്ചാൽ എങ്ങനെ ആണ് ഞാൻ മനുഷ്യൻ അല്ലെ…?
“സാത്താൻ ഒന്നും അല്ലല്ലോ
“ഞാൻ പോകുന്നു
വൈകിട്ടേ മടങ്ങി വരു….
ആരെങ്കിലു വിളിച്ചാൽ
ഞാൻ മയ്യത്ത് ആയി എന്ന് പറഞ്ഞേക്കു….
അനുജ വണ്ടി എടത്തു പുറത്തേക്ക് പോയി.
” എല്ലാം കേട്ട് കൊണ്ട് വീടിന്റ മതിലിനു അപ്പുറത്തും നിന്ന് ഒരു ചോദ്യം….
ആ കുട്ടിക്ക് തലയ്ക്ക് വല്ല കൊഴപ്പം ഉണ്ടോ..ചേട്ടത്തി….!
ങേ …. ചേട്ടത്തി തിരിഞ്ഞു നോക്കി.
“ആഹാ” ഇത് ആരാണ്….
പുതു മണവട്ടിയോ…..
കല്യാണത്തിന് ഞാൻ വന്നിരുന്നു. കറക്കം ഒക്കെ കഴിഞ്ഞോ…?
ഉവ്വ് …കഴിഞ്ഞു
എന്റെ കുഞ്ഞേ ഒന്നും പറയേണ്ട
ഞാൻ ഈ വീട്ടിൽ ജോലിക്ക് വരാൻ തുടങ്ങിട്ട് കാലം ഒരു പാട് ആയി
“ഞാൻ ഇവിടെ വരുമ്പോൾ ഈ വീട്ടിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു…..!
ഇപ്പോൾ ഇറങ്ങി പോയ ആ കൊതുകിനെ കണ്ടോ…
അത് മാത്രേ ഇപ്പോൾ ഈ വീട്ടിൽ ബാക്കി ഉള്ളു
“ബാക്കി ഉള്ളവർ ഒക്കെ എവിടെ പോയി…?
എല്ലാവരും ഇറങ്ങി പോയി…
ദേഷ്യം വന്നാൽ ഇപ്പൊ പോയ ആ കൊതുക് ഒരെണ്ണതിനെ വെറുതെ വിടില്ല..
“അവസാനം അനുജ മാത്രം തനിച്ചായി…..
“പിന്നെ എനിക്ക് ഇതിനെ തനിച്ചു ആക്കി പോകാൻ തോന്നിയില്ല
സ്‌നേഹിച്ചാൽ പളുങ്ക് ഹ്യദയമാണ്
അത് എന്ത് പറ്റി ചേട്ടത്തി ഇത് ഇങ്ങനെ ആയി പോയത്….
“കാണാൻ നല്ല സുന്ദരി ആര് കണ്ടാലും നോക്കി പോകും…..എന്നിട്ടും
“എന്റെ കുഞ്ഞേ അത് ഒരു കഥ ആണ്…..!
സ്വത്ത് പണം ഒക്കെ അളവിൽ കവിഞ്ഞു വന്നൽ പിന്നെ മനുഷ്യർക്ക് കണ്ണ് കാണാൻ പാടില്ല എന്ന് പറയുന്നത് വളരെ സത്യമാണ്
ചേടത്തി ഈ പറഞ്ഞ കൊതുക് കല്യാണം കഴിക്കുന്നില്ലേ…?
“അത് മറ്റൊരു കദന “കഥ”
“ഓഹ് “കഥ കളുടെ ഒരു വലിയ പൊളിച്ചെഴുത്തു തന്നെ വേണ്ടി വരും.
അനുജ കുഞ്ഞിന്റെ അപ്പനും അമ്മയും അങ് അമേരിക്കയിൽ ആണ്. ഇതിന്റെ സ്വഭാവം വെട്ട് ഒന്ന് തുണ്ടം രണ്ട്…
ആം.. അത് കണ്ടാലും പറയും ചേടത്തി….
“പ്രണയം ഒന്നു ഇല്ലായിരുന്നു…ഈ കൊതുകിന്
ചേടത്തി താടിയ്ക്ക് കയ്യും കൊടുത്തു കൊണ്ട് പറഞ്ഞു….
കുറച്ചു നേരം മൗനം പാലിച്ചു
എന്റെ കുഞ്ഞേ….
കുടുംബ വീട്ടിൽ ഒക്കെ പോകും
ഇടയ്ക്ക് അവരുമായി കലഹിച്ചു പിന്നെ അടിച്ചു പിരിയും
“എനിക്ക് തോന്നുന്നത് ഇതിനെ സഹിക്കാൻ പറ്റാഞ്ഞിട്ട് എല്ലാവരും എട്ടേച്ചു പോയത് ആണെന്ന് ചിലപ്പോ തോന്നി പോകും….
“കള്ളത്തരം കാണിക്കാൻ അറിയില്ല”
“ഉള്ളത് ഉള്ളത് പോലെ പറയും .
തങ്കം പോലത്തെ മനസ്സ് ആണ് “
വല്ലതും പറഞ്ഞാലും നല്ല സ്നേഹം ആണ്.
പിന്നെ എന്താ ഇങ്ങനെ തനിച്ചു ജീവിക്കുന്നത്….?
പുരുക്ഷന്മരെ തിരെ കണ്ണിൽ പിടിക്കില്ല
“ങേ…
ആ കുഞ്ഞേ പ്രണയിച്ചവർ എല്ലാവരും പറ്റിച്ചിട്ട് പോയി
അതോടെ കലിപ്പ് ആണ്
“ആരാടി….എന്ന് ചോദിച്ചാൽ
എന്താ “ഡാ” എന്ന് തിരിച്ചു ചോദിക്കും…
“ഇനി കല്യാണമൊന്നും കഴിച്ചാൽ “ശരി” ആവുല്ല എന്നാണ് പറയുന്നത്.
ഇത് പറഞ്ഞു തിരുന്നതിന് മുൻപ് അനുജ ഗേറ്റ് കിടന്നു വരുന്നത് നോക്കി നിന്ന പുതു “മണവാട്ടി”
“ചേടത്തി ഞാൻ പിന്നെ വരാമേ ..കുറച്ചു ജോലി ഉണ്ട്..
അനുജ ചേട്ടത്തിയെ വളരെ ദേഷ്യത്തിൽ ചേട്ടത്തിയെ നോക്കി
“ഉള്ള കഥ മുഴുവൻ അവളുടെ അടത്തു വിളമ്പി കാണു….!
എന്നെ കൊണ്ട് ഒച്ച എടുപ്പിക്കരുത്…
അവൾ ചവിട്ടി തുള്ളി അകത്തേക്ക് പോയി. “ചേട്ടത്തി അടുക്കളയിലേക്കും…..!
അനുജ റൂമി ചെന്ന് ബെഡിൽ കിടന്നു പതുക്കെ കണ്ണുകൾ അടച്ചു. ജിവിതത്തിൽ അധികവും ഒറ്റപ്പെട്ട് ഇരുന്നത് കൊണ്ട് ആവാം അവൾക്ക് തനിച്ചുള്ള ജീവിതം ഒരു യുദ്ധഭൂമിയിൽ നില്ക്കുന്നത് പോലെ ആയിരുന്നു.
ഒരിക്കലും തളർന്നു പോകാൻ കഴിയാത്ത വിധം മനസ്സിന് കരുത്തു പകർന്ന് ജീവിച്ചു പോയിരുന്നു.
വിദ്യാഭ്യാസ കലത്ത് അവളുടെ അനുവാദം കൂടാതെ തന്നെ പ്രണയിച്ചവർ ആണ് അധികവും
” ആർക്കും കിഴ്പെടുത്താൻ കഴിയില്ല എന്ന് ഉറച്ചു പോയിരുന്ന ഒരു കാലം”
“ആർക്കും മുന്നിൽ തോറ്റ് കൊടുക്കാൻ അവൾക്ക് മനസ്സ് ഇല്ലായിരുന്നു…..!
ഒരു നാൾ രാവിലെ കോളജിലെ “വാക “പൂ” മരങ്ങൾ തണൽ പാകിയ വഴിയിൽ അവൻ ആളെ കാത്തിരുന്ന്.
“കൂടെ ഇരുന്ന കുട്ടുകര് എല്ലാവരും ജിതിനെ കളിയാക്കി കൊണ്ട് ഇരുന്നു ഇന്ന് അവളുടെ കയ്യിലെ ചൂട് അറിയും….!
ഉവ്വ് ഉവ്വ്
“അവളെ ഞാൻ വീഴ്ത്തി കാണിച്ചാൽ എനിക്ക് എന്ത് തരും..?
“മോനെ നീ പറയുന്നത് ഞങ്ങൾ ചെയ്യും ……!
എങ്കിൽ കണ്ടോ….
കുറച്ചു സമയം കാത്തിരുന്ന് …
“അന്ന് അനുജ ലീവ് ആയിരുന്നു…
അവളുടെ ക്ലാസ്സ് റൂം കളിൽ പോയി നോക്കി ജിതൻ വളരെ നിരാശയിൽ നടന്നു നീങ്ങി….
സുഹൃത്തുക്കളുടെ കയ്യിൽ നിന്ന് മൊബെയിൽ നമ്പർ വാങ്ങി.
നമ്പർ ഡയൽ ചെയ്തു ….
കുറച്ചു സമയം ബെല്ല് അടിച്ചു …
മറു തലയ്ക്കൽ ഫോൺ എടുത്തു..
ഹലോ….
ആരാണ്….
അനുജ ഉണ്ടോ….
ഉണ്ടല്ലോ…
ഒന്ന് കൊടുക്കാമോ….
ചേട്ടത്തി ഫോൺ എടുത്തു അനുജയുടെ മുറിയിലേക്ക് നടന്നു.
കുഞ്ഞേ…
എന്താ ചേട്ടത്തി .ഒരു ഫോൺ വന്നിട്ട് ഉണ്ട്…
ആരാണ്….
അറിയില്ല …
അവൾ ഫോൺ വാങ്ങി.
മറു തലയ്ക്കൽ .നിന്ന് വീണ്ടും.
ഹലോ…ഞാൻ ജിതിൻ ആണ്..
ഏത് ജിതിൻ…
ഞാൻ കഴിഞ്ഞ യുവജനോത്സവത്തിൽ നമ്മൾ ഒരു പ്രോഗ്രാം ഒരുമിച്ചു അവതരിപ്പിച്ചിരുന്നു…
“ഓഹോ”മനസ്സിൽ ആയി…
എന്താ ജിതിൻ വിളിച്ചത്…
ഏയ് ….ഒന്നുമില്ല
ഇന്ന് കണ്ടില്ല അത് കൊണ്ട് വിളിച്ചത്.
സുഖം മില്ലായിരുന്നു.
ഫോൺ വിളികൾ തുടർന്ന്
കൊണ്ട് ഇരുന്നു…..
പ്രണയം ക്യാമ്പസിന്റെ വക” പൂ വിരിച്ച വഴികളിൽ പ്രണയം പൂത്തു തളിർത്തു
പിന്നീട് ഒരു നാൾ പെട്ടന്ന് അവൻ അപ്രതിക്ഷിതമായി ഒന്നും പറയാതെ പോയി കളഞ്ഞു…
മാനസിക ബുദ്ധിമുട്ടുകളിലൂടെ കുറച്ചു നാൾ അവൾ കടന്നുപോയി….
വളരെ കാലങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി ഒരു ഫോൺ കാൾ വന്നു .
“അന്ന് ഒന്നും പറയാൻ കഴിഞ്ഞില്ല.
എന്നെ ശപിക്കരുത്”
ഇത്കേട്ടതും അവൾ പൊട്ടി തെറിച്ചു ഞാൻ ദൈവം ഒന്നും മല്ല.
“ശപിക്കാൻ”നീ തകർത്തത് എന്റെ സ്വപ്നങ്ങൾ ആണ് എന്റെ ജീവിതം
“നീ” ഇപ്പോൾ എവിടെ ആണ് …
എനിക്ക് നിന്നെ ഇപ്പോൾ കാണണം
ജിതിൻ മെല്ലെ പരുതങ്ങിയ സ്വരത്തിൽ പറഞ്ഞു. അത് പിന്നെ.
ഞാൻ ഇപ്പോൾ വെളിയിൽ ആണ്
വിട്ടുകരുടെ നിർബന്ധതിന് വാഴ്ങ്ങി മറ്റ്‌ ഒരു വിവാഹം കഴിക്കേണ്ടി വന്നു
പൊട്ടി തകർന്ന ചില്ല് കൂട് പോലെ അവൾ നിന്നു
“ഫോൺ താഴെ വെച്ച് അലമുറയിട്ട് കരഞ്ഞു
പിന്നീട് എല്ലാതിനോട് ഉള്ള വെറുപ്പ് ദേഷ്യമായി മാറി. എല്ലാത്തിലും നിന്ന് ഒളിച്ചു ഓടാനുള്ള ശ്രമത്തിൽ അവൾ തനിച്ചായി….
ഒറ്റയ്ക്ക് ഉള്ള ജീവിതത്തിൽ ഒന്നും വെട്ടി പിടിക്കണം എന്ന മോഹം ഉണ്ടായിരുന്നില്ല.കാലങ്ങൾ കടന്നു പോകുമ്പോൾ ചില ജീവിതങ്ങൾ ഇങ്ങനെ ആണ് ഓർമ്മളെ തലോടി ജീവിക്കുന്ന ആളുകൾ നമുക്ക് ചുറ്റിനും നിന്ന് എത്രയോ കഥകൾ പറഞ്ഞു തരുന്നു
ജീവിതത്തിലെ ചില അനുഭവങ്ങൾ
അവളുടെ ജീവിതം മാറ്റി മറിച്ചു.
ദേഷ്യം എന്ന വികാരം എല്ലാം മറച്ചു വെക്കാൻ ഉള്ള ഒരു വലിയ നാടകം ആണ്. അതിന്റെ പിന്നിലുള്ള തിളക്കമുള്ള സത്യങ്ങൾക്ക് സൂര്യന്റെ വെളിച്ചത്തേക്കാൾ ശക്തി ഉണ്ട്
ഒരിക്കലും പ്രണയത്തിന്റെ മധുരം അറിയാത്ത ഏത് ഒരു വ്യക്തി ആണെങ്കിലും ഒരിക്കൽ അറിഞ്ഞാൽ അവർ ശരീരം മണ്ണിൽ ലയിക്കും വരെ ഓർമ്മളെ തലോടി ജീവിക്കും പ്രണയം എന്നാൽ രണ്ട് തരത്തിൽ ഉണ്ട്. ഒന്ന് മനസ്സുകൾ തമ്മിൽ ഉള്ള അടുപ്പം. മറ്റൊന്ന് തന്റെ വികാരങ്ങളെ പൂർത്തീകരിക്കാൻ വേണ്ടി ഉള്ള പ്രണയം. ഒരു പ്രണയവും ശ്വാശ്വതം മല്ല…ഹേ…..!

രചന : പാറുക്കുട്ടി

By ivayana