Ayoob Karoopadanna

അൽ ഹസ്സയിലെ ഒരു ഐസ് പ്ലാന്റിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരായ ഒൻപത് തൊഴിലാളികൾ … നാലര വർഷമായിട്ടും ഇവരെ ആരെയും നാട്ടിലേയ്ക്കുകയോ കൃത്യമായി ശമ്പളം നൽകുകയോ ചെയ്തിരുന്നില്ല . തൊഴിലാളികൾ സ്വമേധയാ ലേബർ കോടതിയിൽ കേസ്സ് ഫയൽ ചെയ്തു . കോടതി നടപടി നേരിട്ട കമ്പനി മാനേജ് മെന്റ് ഒൻപതു തൊഴിലാളികളെയും . അവരുടെ സുഹൃത്തുക്കളായ പോലീസുകാരുടെ ഒത്താശയോടെ കളവുകേസിൽ പെടുത്തി പോലീസ് ലോക്കപ്പിലാക്കി .

വിഷയം . കമ്പനിയിലെ മറ്റു തൊഴിലാളികൾ പുറത്തറിയിച്ചതോടെ . അൽ ഹസ്സയിൽ നിന്നും ചില വ്യക്തികൾ റിയാദിൽഎംബസ്സിയിൽ വിവരം അറിയിച്ചു . . എംബസ്സി ഈ വിഷയത്തെ കുറിച്ച് അന്വേഷിക്കാനും . വേണ്ട നടപടികൾ കൈക്കൊള്ളാനും എന്നെ ചുമതലപ്പെടുത്തി . വിഷയം ഏറ്റെടുത്ത ഞാൻ . മാധ്യമ പ്രവർത്തകനും . സാമൂഹ്യ പ്രവർത്തകനുമായ . ജയൻ കൊടുങ്ങല്ലൂരിനെയും കൂട്ടി .

അൽ ഹസ്സയിൽ കമ്പനിയിലെത്തി . കമ്പനിയിൽ ഉണ്ടായിരുന്നത് . സൂരി . മസ്രി . ഫലസ്തീനി . എന്നിവരായിരുന്നു . വളരെ ധിക്കാരത്തോടെ ഞങ്ങളോട് പെരുമാറിയ അവർ സ്പോൺസറുമായി ബന്ധപ്പെടാനുള്ള നമ്പറും ഞങ്ങൾക്ക് നൽകിയില്ല . അവിടെ നിന്നും പോലീസ് സ്റ്റേഷനിൽ എത്തിയ ഞങ്ങൾ സ്റ്റേഷൻ മേദാവിയെ കണ്ട് എല്ലാ കാര്യങ്ങളും വിശദമായി സംസാരിച്ചു . സത്യാവസ്ഥ ബോധ്യപ്പെട്ട അദ്ദേഹം തൊഴിലാളികളെ ഞങ്ങളുമായി സംസാരിക്കാൻ അനുവദിച്ചു .

തൊഴിലാളികളിൽ നിന്നും വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കിയ ഞങ്ങൾ തൊഴിലാളികളെ കേസിൽ കുടുക്കാൻ മാനേജ്മെന്റ് തോണ്ടിമുതലായി ഹാജരാക്കിയ വസ്തുക്കൾ തന്നെ മാനേജ്‌മെന്റിനെതിരെ തിരിച്ചു വിട്ട് ഇത് കള്ളക്കേസാണെന്നു സ്ഥാപിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു . അതോടെ മാനേജർ മാരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി . കേപ്റ്റൻ തന്നെ അവരെക്കൊണ്ട് കേസ് പിൻവലിപ്പിച്ചു . തൊഴിലാളികളെ വിട്ടയച്ചു . സ്‌പോൺസറുടെ നമ്പർ വാങ്ങി അദ്ദേഹത്തെ വിളിച്ചു വരുത്തി . സ്റ്റേഷനിൽ എത്തിയ സ്പോൺസർ കമ്പനിയിലെ ഒരു കാര്യങ്ങളും അറിഞ്ഞിരുന്നില്ല .

ഞങ്ങളുടെ അഭ്യർത്ഥനയും . പോലീസ് മേധാവിയുടെ നിർദേശവും അംഗീകരിച്ച സ്പോൺസർ . എല്ലാവരുടെയും ശമ്പള കുടിശ്ശിക തീർത്തു . ഫൈനൽ എക്സിറ്റും നൽകി . വലിയ ഒരു വിഷയം കുറഞ്ഞ സമയം കൊണ്ട് പരിഹരിക്കാനും . പൂർണതയിൽ എത്താനും കഴിഞ്ഞതിൽ . തൊഴിലാളികളും . പോലീസ് മേധാവിയും . സ്പോൺസറും . ഞങ്ങൾക്ക് നന്ദി പറഞ്ഞു .

എന്നെയും ജയനെയും . സന്തോഷത്തോടെ അൽ ഹസ്സയിൽ നിന്നും . റിയാദിലേക്ക് യാത്രയാക്കി .. എന്റെ സുഹൃത്തുക്കളായ നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന എനിക്കൊപ്പം ഉണ്ടെങ്കിൽ .ഇനിയും ഇതുപോലെ ആപത്തിൽ പെടുന്നവരെ സഹായിക്കാനും രക്ഷപ്പെടുത്താനും എനിക്ക് കഴിയും . അതിലൂടെ നിങ്ങളും ഒരു ജീവകാരുണ്ണ്യ പ്രവർത്തനത്തിന്റെ ഭാഗമാകും എന്ന് കൂടി ഓർമപെടുത്തട്ടെ ……

By ivayana