രചന:Kathreenavijimol Kathreena
തോട്ടിന്റെ വക്കത്ത് കുത്തിയിരുന്ന്
ചൂണ്ടയിൽ നോക്കി സ്വപ്നം കൊരുക്കും
കാലിച്ചെറുക്കന്റെ കനവുകൾക്കെല്ലാം
വല്യൊരു മീനിൻ വലിപ്പമുണ്ട്
ചിരട്ടയിൽ ഇഴയുന്ന വിരകളുടെ ഭാരം
നന്നായ് കുറഞ്ഞു കുറഞ്ഞുവരുന്നു
കാലികളൊക്കെയും ജോലികൾ തീർത്ത്
തണലുചേർന്നയവിറക്കി കിടക്കുന്നു
പരിഹാസമവരുടെഭാവത്തിലുണ്ടോ
തന്നെനോക്കീട്ടവചിരിക്കുന്നുമുണ്ടോ
കാണാത്തഭാവത്തിൽ കണ്ണുകൾവീണ്ടും
ചൂണ്ടതൻഅഗ്രത്തിലേക്കുറപ്പിച്ചു
അല്ലാത്ത നേരത്തിലെല്ലാമിവിടെ
വല്ലാതെ കുത്തിപുളയുന്ന കാണാം
മീനുകളെല്ലാംഎവിടെയൊളിച്ചു
സമയത്തെ നന്നായ്പഴിച്ചു പറഞ്ഞു
ഇന്നുഞാൻആരെകണികണ്ടു ദൈവേ
എന്തൊക്കെസ്വപ്നങ്ങളായിരുന്നെന്നോ
പുളിയിട്ട്നന്നായ്കറിവച്ചിടേണം
പിന്നെകുറച്ച്വ വറുത്തുതിന്നേണം
കളിയാക്കിമെല്ലെ സൂര്യൻ മറയെ
അവസാനമൊരുചിന്തമാത്രമായ് ചെക്കന്
ഇനിയുള്ള ഇരകൂടിതീരുന്ന നേരം
ചുട്ടു തിന്നാനായിട്ടെങ്കിലും കിട്ടണേ🙏
കത്രീന വിജിമോൾ