ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ചെറ്റക്കുടിലിൽ മുക്കിലും മൂലയിലും
കണ്ണു തെറ്റിയാൽ ഉറുമ്പരിക്കാത്ത ഒരിടവും ഇല്ല ഭക്ഷണം എന്തേലുമായാൽ
ഉറിയിൽ കനം കൂടും

അടുപ്പിലും തരം കിട്ടിയാൽ ചാമ്പലിൽ വരെ കയറി നിരങ്ങും ഉറുമ്പുകൾ
ഇനി ഉറുമ്പ് കണ്ടു പിടിക്കാൻ ഉറി മാത്രം ബാക്കി .അതും കൂടിയായാൽ പെട്ടു .
അമ്മയുടെ നിർത്താതെയുളള പിറുപിറുപ്പിന്റെ കനം കൂടി കൂടി വരണുണ്ട്

തലേ ദിവസത്തെ ബാക്കിയുള്ള ചക്കയിൽ
മിച്ചം വരുത്തിയ ചോറിന്റെ തരികൾ നീക്കി കുട്ടിയിട്ട് പച്ച വെള്ളവും ചേർത്ത്
ഉറിയിൽ വച്ച് എല്ലവരും ഉറങ്ങാൻ കിടന്നു
അമ്മയുടെ സംസാരം ശ്രവിച്ച ഉറുമ്പിൻ കൂട്ടങ്ങൾ പയ്യെ പതുങ്ങി സൈഡിൽ മറച്ച
ഓല കുത്തിലൂടെ മുകളിലേക്ക് കുട്ടമായി നീങ്ങി ഉറിയെയും കീഴടക്കി

മുടി വെച്ച ഈറ്റയുടെ അരുവാലയിലുടെ
ഊർന്നിറങ്ങി പഴം കഞ്ഞിയിൽ കുട്ടആത്മഹത്യ ചെയ്തു.
രാവിലെ കൊതിയോടെ ആർത്തിയോടെ
പഴംങ്കഞ്ഞി കുടിക്കാൻ ഞങ്ങൾ
വീണ്ടും അമ്മയുടെ പിറുപിറുപ്പിനൊപ്പം
ഉറു മ്പിന്റെ കുലം മുടിയാൻ പ്രാക്കും

ഒരു കിലോമീറ്റർ താഴെ നിന്നും തല ചുമട്ടിൽ കൊണ്ടുവരുന്ന ഒരു കുടം വെള്ളത്തിൽ അമ്മ അതിനെ ഫിൽട്ടർ ചെയ്യുകയായിരുന്നു അകെ ഉള്ള ചോറിന്റെ തരികൾഫിൽട്ടർ പ്രക്രിയയിൽ
അലിഞ്ഞു പോയി ബാക്കി പകർന്നതും
കാന്താരിയും കൂട്ടിത്തിരുമ്മിനോക്കിയപ്പോഴും ഉറുമ്പിന്റെ നീണ്ട ശവങ്ങൾ ചത്തുമലച്ചു പൊന്തി വന്നു
അന്നും അമ്മ ആ കള്ളം ആവർത്തിച്ചു
” ഉറുമ്പുകൾ കണ്ണിന്റെ കാഴ്ച വർദ്ധിപ്പിക്കുമത്രേ”

പിന്നെ വയറു നിറയാൻ പതിവു മത്സരവും
ഒന്നാമത് കുടിക്കുന്നവൻ ഓമനക്കുട്ടൻ
മത്സരവും തുടങ്ങി അമ്മ വേഗം കുടിക്കുന്നതു പോലെ അഭിനയിച്ചു
ഞങ്ങൾ ശരിക്കും മത്സരിച്ചു
അപ്പോഴും അമ്മയുടെ കണ്ണിൽ മക്കളുടെ വിശപ്പു മാറിയതിന്റെ സന്തോഷം കാണാമായിരുന്നു കുട്ടത്തിൽ ഉറുമ്പിനോടുള്ള പകയും-…
———ബിജുകുമാർ മിതൃമ്മല:

By ivayana