രചന: J K Thrissur

മഹാരാഷ്ട്രയിലെ ഒരു ആതുരാലയത്തിൽ ശിശുക്കളുടെ ഐസിയുവിൽ അഗ്നിബാധ. ഏറ്റ് കുഞ്ഞുങ്ങൾ മരിച്ച സംഭവമാണ് ഈ വരികൾക്ക് ഹേതു.

ഒന്നും അറിയാത്ത, പറയുവാനും
ആകാത്ത, ചലനവും ഇല്ലാത്ത
കുഞ്ഞിളം പൈതങ്ങളേ,
കിളി കൊഞ്ചലുകൾ കേൾക്കുവാൻ
വെമ്പുന്ന മനസ്സുകൾക്കിന്നോ
നൽകിയതും സന്താപക്കടലല്ലേ
ആതുരാലയ സൂക്ഷ്മ വാസികളേ !.

അതിസുരക്ഷാ മുറിക്കുള്ളിൽ
കഴിയുന്ന നേരവും നെഞ്ചിൽ
കത്തിയാളുന്ന വ്യഥയുമേറ്റി
പുറമേ ഇരിപ്പൂ താതരും നീറ്റി

അമ്മ തൻ താരാട്ടു പാട്ടും
ആ മാറിലെ ചൂടേറ്റും
വളർമ തേടുന്ന പൈതങ്ങളെ
നിങ്ങളേറ്റതെത്ര ദാരുണമാം
അത്യുഷ്ണ ദണ്ഡനങ്ങളെ
ആരാണിവിടെ, ഉത്തരവാദി… ?

പിച്ചവെക്കേണ്ട പൈതലുകൾ
മുറിവിട്ടുണരും മുൻപേ
പറക്കുന്ന തീക്ഷണ തീജ്വാലകൾ
മണ്ണിനോടണച്ചതും കാൺകെ …!

അമിത്രജിത്ത്.

By ivayana