രചന:Shyla Kumari

ജന്മഭൂമിതൻ പുണ്യം
ഇമ്പമുള്ളൊരാ നാദം
നെഞ്ചിലാനന്ദമേകും
ഗന്ധർവ്വനാദമെങ്ങും

ഭൂമിയിൽ വന്നുദിച്ചു
നാദഭംഗി തൻ സൂര്യൻ
സ്വർഗം മണ്ണിൽ വിടരും
ആ നാദധാര ശ്രവിക്കേ

കാതുകൾക്കെന്തൊരിമ്പം
എന്തൊരാനന്ദമേളം
സങ്കടങ്ങളകലും
ഹൃത്തിലാനന്ദമേകുമെന്നുമാ ഗാനധാര

ഭൂമി കോരിത്തരിക്കും
ആ ശബ്ദഭംഗി കേൾക്കുമ്പോൾ
രോഗദുരിതമകലും
ആ ഗാനമാധുരിയിൽ ലയിക്കേ

ശുദ്ധിയുള്ളൊരു ഭാഷ
കണ്ഠനാദമാധുര്യം
അർപ്പണബോധമെല്ലാം
ഗാനഗന്ധർവ്വനു സ്വന്തം

ആയുരാരോഗ്യമോടെ
പരിലസിക്കട്ടേ പാരിൽ
ഗന്ധർവ്വ ഗായകന്റെ
ശബ്ദമാധുര്യമെന്നും.

81.ന്റെ നിറവിൽ പരിലസിക്കുന്ന മലയാളിയുടെ സ്വകാര്യ അഹങ്കാരത്തിന്,
ഗന്ധർവ്വ ഗായകന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ… പ്രാർത്ഥന..

രചന:Shyla Kumari

By ivayana