Askar Areechola
അകമേ നിന്നിലൊരു ജലപ്രവാഹമിരിക്കെശൂന്യമായ പാത്രവുമായ് നീഈ പുറമേയുള്ള മരുഭൂമിയിൽ ചുറ്റി നടക്കുന്നതെന്തിന്?നീ എവിടെ നിൽക്കുകയാണെങ്കിലുംആ സ്ഥലത്തിന്റെ ആത്മാവാകുക.
ആവശ്യത്തിൽ കവിഞ്ഞുള്ള ഭൗതിക, പദാർത്ഥ സമാഹരണ ശ്രമങ്ങൾ ഉപേക്ഷിച്ച്, അനിയന്ത്രിതമായ ദേഹേച്ഛകളുടെയും,മനോ കാമനകളുടെയും,അതേസമയം തന്നെ ബുദ്ധിയുടെ കബളിപ്പിക്കലുകളെയും അതിജയിച്ച് പരമമായ ആനന്ദത്തിലേക്ക് ആത്മാവിന്റെ ജാലകങ്ങൾ തുറന്ന് വെക്കുമ്പോൾ സംഭവിക്കുന്ന മനുഷ്യനായി ജനിച്ചിരിക്കുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് പുതിയൊരു അനുഭൂതിയുടെ ലോകം സംജാതമാവുന്നത്.
എല്ലാം എന്നിലാണെന്നും,പഞ്ചേന്ദ്രിയങ്ങളുടെ ആസ്വാദന ഭേദ തലങ്ങൾ നിരന്തരം അനുഭവേദ്യമാക്കുന്ന ❤അദ്വൈത ❤പരംപൊരുൾ രഹസ്യങ്ങൾ അവയുടെ തിരശ്ശീല അനാവൃതമാകുന്നത് എന്നിലൂടെയാണെന്നും, എല്ലാം ആ മഹാ ഐന്ദ്രജാലികന്റെ പ്രണയ ലീലാവിലാസങ്ങളാണെന്നും, പ്രണയിനിയും, പ്രണയിയും ഒന്നാണെന്നും, ആ പരമപവിത്രവും, അനശ്വരവുമായ പ്രഭവസ്ഥാനത്തിലേക്കാണ് ആത്മാവിന്റെ അനന്തപ്രയാണമെന്നും അവിടെ തിരിച്ചറിയൽ സാധ്യമാവുന്നു.
സന്ദേഹിയായ ഒരാത്മാന്വേഷിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ദേഹ,മാനസികാവശ്യങ്ങളുടെ ബോധത്തിൽ ആകുലപ്പെടേണ്ടതില്ല.
ആത്മന്വേഷണ മാർഗ്ഗങ്ങളിൽ അറിയാതെ അവ അതിന്റെ പ്രകൃതിപരമായ സ്വാഭാവികതയിൽ നിറവേറിക്കൊള്ളും.
ഉപജീവനത്തിന്റെ അവശ്യതലത്തിൽ എത്രമാത്രം മുൻകരുതലുകളും, തയ്യാറെടുപ്പുകളും നടത്തിയാലും, നടത്തിയില്ലെങ്കിലും ദൈവഹിതം എന്താണോ അത് ഭാവിയിൽ സംഭവിക്കാനുള്ളത് സംഭവിക്കുക തന്നെ ചെയ്യും.
ഇനി ഇതിന് ഉപമയായി ഒരു കഥ പറയാം.. “!
ഒരിക്കൽ ഒരു മഹാഗുരുവിന്റെ സമക്ഷത്തിൽ ശരീരബോധത്തിലിരിക്കുന്ന ഒരാൾ സംശയവുമായി എത്തി.
ഗുരുവന്ദനാഭിവാദ്യങ്ങൾക്ക് ശേഷം ആഗതൻ ഗുരുവിനോട് ചോദിച്ചു..”!!
അല്ലയോ മഹാ ഗുരേ…””!
സർവ്വസംഘ പരിത്യാഗികളായ ആത്മാന്വേഷികൾക്കും, ദൈവാന്വേഷികൾക്കും ശാരീരിക ആവശ്യങ്ങൾക്ക് വേണ്ടി ഒന്നും മുൻകൂട്ടി കരുതാത്ത ഈ അന്വേഷണയാത്രയിൽ വിശക്കുമ്പോഴും, ദാഹിക്കുമ്പോഴും അനിവാര്യമായ ഭക്ഷണവും, ദാഹജലവും ലഭിക്കുമോ..”!!??
മഹാഗുരു::
തീർച്ചയായും…
തീർച്ചയായും…
എവിടെ നിന്നെന്ന് അയാൾ പോലുമറിയാതെ.. ആ ആത്മന്വേഷിയുടെ ശാരീരിക വിശപ്പിനെ തേടി, ദാഹത്തെ തേടി ദാഹജലവും, ഭക്ഷണവും ലഭ്യമാക്കുക തന്നെ ചെയ്യും.
അത് ഈശ്വരൻ ഈ പ്രകൃതിയെ ഏൽപ്പിക്കപ്പെട്ട ഒരു കാര്യമാണ്.. അതിൽ ലവലേശം സംശയം വേണ്ട.. അത് സംഭവിക്കുക തന്നെ ചെയ്യും…””!!
ആഗതൻ::
അങ്ങിനെയെങ്കിൽ ഗുരേ.. ഈയുള്ളവൻ ആത്മാന്വേഷണ യാത്രക്ക് പുറപ്പെട്ടാൽ എനിക്കും ഭക്ഷണവും, ദാഹജലവും ലഭിക്കുമല്ലേ..?
ഇല്ല.. നിനക്ക് കിട്ടില്ല…””!
പെട്ടന്നായിരുന്നു ഗുരുവിന്റെ മറുപടി..
അതെന്താണ് ഗുരേ.. എനിക്ക് മാത്രം കിട്ടില്ല എന്ന് പറഞ്ഞതിന്റെ ഉൾസാര രഹസ്യം..”?
ആഗതൻ തെല്ലൊരു നിരാശയോടെ ചോദിച്ചു..”!
മഹാഗുരു മൊഴിഞ്ഞു..””!
ശരീരബോധത്തിന്റെ അധമതലത്തിൽ നിന്ന് ആത്മബോധത്തിന്റെ ഉന്നത തലത്തിലേക്ക് ഉയരാൻ താങ്കൾക്ക് സാധിച്ചിട്ടില്ല.
നാളെയെ കുറിച്ചുള്ള ആകുലതകളും, വ്യാകുലതകളും മദിക്കുന്ന മനസ്സിന്റെ ചപലതയെ എന്ന് കീഴടക്കി ആത്മാബോധത്തിന്റെ സ്നിഗ്ദ്ധ ഭാവങ്ങളിലേക്ക് ഹൃദയത്തെ സന്നിവേശിപ്പിക്കാൻ താങ്കൾക്ക് കഴിയുന്നുവോ ആ നിമിഷം താങ്കൾക്ക് യാത്ര തിരിക്കാം.. “!!
ഇത്രയും അരുൾ ചെയ്ത് മഹാഗുരു ധ്യാനത്മകതയോടെ കണ്ണുകൾ അടച്ചു വിശ്രന്തിയിലായി..”!!
❤🌹മൗലാ… ആദരവോടെ… ഇശ്ഖ് 🌹❤