Rajeesh Kaiveli

പ്രിയ കവി നന്ദനൻ മുള്ളമ്പത്തിന്റെ പുതിയ കവിത സമഹാരം കോമാങ്ങ തുറന്ന് വയ്ക്കുന്ന നാട്ടെഴുത്തിന്റെ മധുരവും, ചുനകിനിയുന്ന ഗ്രാമീണ ജീവിതത്തിന്റെ നേർകാഴ്ചകളും ആധുനികോത്തര കാവ്യസങ്കല്പത്തിന്റെ പൊളിച്ചെഴുത്താവുന്നു,
മുൻപും അവരവരുടെ ഗ്രാമ ജീവിതപരിസരം കവിതയിൽ പകർത്തിയെഴുതിയ കവികൾ മലയാളത്തിൽ ഒട്ടേറെ ഉണ്ടായിരുന്നു,

എന്നാൽ അവരിൽനിന്ന് നന്ദനൻ മുള്ളമ്പത്ത് വേറിട്ടു നിൽക്കുന്നത് കേവലം ഗ്രാമ സൗന്ദര്യം മാത്രമല്ലാതെ ഗ്രാമീണ ജീവിതത്തിന്റെ നർമ്മവും നന്മയും, കഷ്ടതയും, പ്രണയവും, രതിയും, വിരഹവും, വിഹ്വലതകളും തന്റെ ഭാഷയുടെ നിർമലത തെല്ലും കൈമോശം വരാതെ കവിതയിൽ പകർന്നുവയ്ക്കുന്നു എന്നത് തന്നെയാണ്.
മാങ്ങയും മരുതും, ചക്കയും കുടുക്കയും
കവിതകളിൽ ബിംബമായി പ്രത്യക്ഷപ്പെടുമ്പോൾ,
ജനകീയ കവികൾ പോലും അറിഞ്ഞോ അറിയാതെയോ ആവിഷ്കാരിക്കുന്ന കാവ്യ ബിംബങ്ങളിലെ വരേണ്യ പ്രേതബാധ കവിയെ അശ്രദ്ധകൊണ്ടുപോലും തീണ്ടിയിട്ടില്ല എന്നതാണ്
നന്ദനന്റെ കാവ്യജീവിതത്തിന്റെ പുരോഗമനാത്മക ജനകീയ അടിത്തറയും.

സ്ത്രീ മുന്നേറ്റത്തിന്റെ തുറന്നെഴുത്തുകൾ പെണ്ണെഴുത്തുകളിൽനിന്ന്
ഇറങ്ങി വന്ന്, അതിലേറെ ശക്തമായും സൂക്ഷ്മതയോടെയും പ്രത്യക്ഷപ്പെടുന്നുണ്ട് നന്ദന്റെ കവിതകളിൽ..
ചിന്നിചിതറിയ കുടുക്കപോലെ തകർന്ന ജീവിതം ചേർത്ത് വച്ചു ജീവിച്ചുകാണിച്ച ഉണ്ണിച്ചിരയും, പൂർവ്വരതിയുടെ ഓർമ്മകൾ അരുതുകളില്ലാതെ തുറന്ന് പറയാൻ മടികാണിക്കാതെ സുഷമയും
ഇതിന്റെ നേർ സാക്ഷ്യമല്ലാതെ
മറ്റെന്താണ്.

വിചാരിച്ചതു പോലെയല്ല
ജീവിതം..
എല്ലാ അർത്ഥത്തിലും
യാദൃശചികമാണെന്ന
ജീവിതദർശനം, കവി മനോജനിലൂടെ
തന്റെ നാട്ടറിവിന്റെ
അനുഭവത്തിൽ നമ്മോട്
പങ്കുവയ്ക്കുകയാണ്.

കവിതകളിലുടനീളം നിറഞ്ഞു നിൽക്കുന്ന
വ്യത്യസ്ഥതനിറഞ്ഞ ഭാഷാപ്രയോഗവും ബിംബങ്ങളും തീർക്കുന്ന
പുതിയ പരീക്ഷണം
മലയാളകാവ്യസ്വത്വത്തെ പൊളിച്ചെഴുതുന്നുണ്ട് കവി.
അണ്ടിയോടടുക്കുമ്പോൾ
മധുരത്തേക്കാലേറെ
പച്ചയായ ജീവിതസത്യങ്ങൾ കൊണ്ടു പുളിരസം പകരുന്ന കോമാങ്ങയുടെകവിയ്ക്ക് ഭാവുകങ്ങൾ ♥️

By ivayana