ഇയ്യ വളപട്ടണം
അന്ന് എല്ലാ അടുപ്പുകളും നിലത്താണ് കൂട്ടിയിരുന്നത്,
എന്നിട്ട് പലകയിട്ട് അടുപ്പിന്റെ ചുവട്ടില് ഇരുന്ന് ഭക്ഷണം ഉണ്ടാക്കും.
മരപലകയില് ഇരുന്നാണ് അന്ന് ഭക്ഷണം കഴിച്ചിരുന്നത്.
കസേരയും മേശയും എന്റെ കുട്ടിക്കാലത്ത് എന്റെ വീട്ടില്
എത്തിയിരുന്നില്ല.
മര പലകയില് ഇരുന്ന് കാലുകള്‍ നീട്ടി വെച്ച് ഉമ്മാമ അരി പത്തല്‍ ചുടുന്ന ഇരുത്തം ഇപ്പോഴും മനസ്സിലുണ്ട്.
നിലത്തു അടുപ്പ് കൂട്ടുക എന്നത് ഇരുപതാം നൂറ്റാണ്ട്ന്റെ പകുതി വരെ ഇവിടെ നിലനിന്നിരുന്നത്..
ഈ മണ്ണിന്റെ രീതിയാണ്.
ഇങ്ങനെ നിലത്തു അടുപ്പ് കൂട്ടുന്നതിന്റെ ഗുണം ഒരിക്കലും അടുപ്പിന്റെ അരികില് ഇരിക്കുന്നവരുടെ വസ്ത്രങ്ങള്‍ക്ക് തീ പിടിക്കില്ല എന്നതാണ്.
പാശ്ചാത്യ രീതിയാണ് ഉയരത്തില് അടുപ്പ് കൂട്ടുക എന്നത്.
ഉയര്‍ന്ന ഫ്ലാറ്റ് ഫോമിലാണ് വിദേശ രാജ്യങ്ങളിലെ അടുപ്പ് കൂട്ടിയിരുന്നത്.
ഇതാണ് ഇപ്പോള്‍ നമ്മള്‍ പിന്തുടരുന്നത്.
ഉയരത്തിലുള്ള അടുപ്പില് അടുക്കള ജോലി ചെയ്യുന്നവരുടെ വസ്ത്രങ്ങളില്
തീ പിടിക്കാനുള്ള സാധ്യത കൂടുതലാണ്.
മണ്ണിന്റെ അടുപ്പില് മണ്ണിന്റെ ചട്ടി വെച്ച്
മണ്ണിന്റെ രുചിയായിരുന്നു അന്നത്തെ എല്ലാ അടുക്കള വിഭവങ്ങള്‍ക്കും ഉണ്ടായിരുന്നത്.
പഴയ കാലത്തെ അടുപ്പിന്റെ രുചി ഇന്ന് കിട്ടുന്നില്ല.
അന്നത്തെ അടുക്കള ഇരുട്ട് മുറിയാണ്.
വെളിച്ചം കുറവായിരിക്കും.
എല്ലാവര്ക്കും വിശപ്പായിരുന്നു.ഒടുങ്ങാത്ത വിശപ്പ്.
അടുക്കള ഇന്ന് ഇന്ന് കാഴ്ച ബംഗ്ലാവ് പോലെ സുന്ദരമാക്കുന്നു.
അടുക്കളയും കക്കൂസുമാണ് ഇന്ന് ലക്ഷങ്ങള്‍ പൊടിച്ചു സുന്ദരമാക്കുന്നത്..
തിന്നാനും തൂറാനും..
ഇന്ന് അടുക്കള സുന്ദരമാക്കി ഭക്ഷണം പുറത്ത് നിന്നും കഴിക്കുന്നു..
അടുക്കളയില് നിന്നാണ് ജീവിതം ഉണ്ടാകുക.
ജീവിതത്തിന്റെ പ്രതിഫലനം അടുക്കളയില്‍ കാണാം.
അടുക്കളയില് എത്തി നോക്കുന്നവരായിരിക്കണം ഭരണാധികാരി.
ഖലീഫ ഉമ്മറിനെ പോലെ.
കര്‍ഷകരാണ് അടുക്കള വെച്ച് വിളമ്പുന്നത്.
ഇന്ന് അടുക്കളക്ക് രുചി ഇല്ലായിരിക്കുന്നു.
വയറ് നിറക്കാനല്ല ഇന്ന് പലരും അടുക്കള ഉപയോഗിക്കുന്നത്.
ഭക്ഷണത്തിന്റെ വ്യത്യസ്തക്കായിരിക്കുന്നു.
പണ്ട്
വയസ്സായവര് പുതു തല മുറക്ക് ഭക്ഷണ വിഭവങ്ങളുടെ അറിവുകള് കൈമാറുകയാണ് പതിവ്.
അങ്ങനെ ഓരോ അടുക്കളയുടെയും രുചി വ്യത്യസ്തമാകുന്നു.
ഇന്ന് എല്ലാ അടുക്കളയുടെയും രുചി ഒന്നായികൊണ്ടിരിക്കുന്നു.
എല്ലാ അടുക്കളയും ഭരിക്കുന്നത് യന്ത്രങ്ങളാണ്.
കാലം മാറുമ്പോള്‍ ഓരോന്നായി മാറികൊണ്ടിരിക്കുന്നു.