ബ്രസീലിലെ 70 കാരന്റെ മെഴുകില്‍ തീര്‍ത്ത ശില്‍പങ്ങളേക്കുറിച്ചാണ്. ശില്‍പങ്ങളെ അഭിനന്ദിച്ചും വിമര്‍ശിച്ചുമെല്ലാമാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.
70 കാരനായ അര്‍ലിന്റോ അര്‍മാക്കോളോയാണ് മെഴുകില്‍ ശില്‍പങ്ങല്‍ തീര്‍ത്തിരിക്കുന്നത്. എന്തുകൊണ്ടാണ് ബ്രസീലിയന്‍ കലാകാരനായ അര്‍ലിന്റോയുടെ ചിത്രങ്ങള്‍ വൈറലാകുന്നത് എന്നല്ലേ? കാരണമുണ്ട്.
ഗാന്ധിജി, നെല്‍സണ്‍ മണ്ടേല, ഫ്രാന്‍സിസ് മാര്‍പാപ്പ, മദര്‍ തെരേസ, ക്വീന്‍ എലിസബത്ത്, മെര്‍ലിന്‍ മണ്ട്രോ തുടങ്ങി ചരിത്ര പ്രശസ്തരുടെ രൂപമാണ് അര്‍ലിന്റോ മെഴുക് പ്രതിമയാക്കിയത്. തീര്‍ച്ചയായും ഇതുകൊണ്ട് മാത്രം ശില്‍പങ്ങള്‍ ശ്രദ്ധിക്കപ്പെടില്ല.
അര്‍ലിന്റോ ഇവരുടെയെല്ലാം ചിത്രങ്ങള്‍ തികച്ചും വ്യത്യസ്തമായാണ് ചെയ്തിരിക്കുന്നത്. ഭയപ്പെടുത്തുന്ന മുഖമാണ് അര്‍ലിന്റോ നിര്‍മ്മിച്ച ശില്‍പത്തില്‍ ഗാന്ധിജിക്കുള്ളത്.നെല്‍സണ്‍ മണ്ടേല, മദര്‍ തെരേസ തുടങ്ങിയവര്‍ക്കും അങ്ങിനെ തന്നെ. ശില്‍പം കണ്ടാല്‍ പ്രേത സിനിമയക്ക് സെറ്റിട്ടതാണെന്ന് തോന്നുമെന്നാണ് വിമര്‍ശനം.
ചരിത്രത്തില്‍ വലിയ പ്രാധാന്യമുള്ള മഹത് വ്യക്തികളുടെ രൂപം വികൃതമാക്കി നിര്‍മ്മിച്ചു എന്നതിലും ഇദ്ദേഹം വിമര്‍ശനം നേരിടുന്നു.എന്നാല്‍ അര്‍ലിന്റോയെ അഭിനന്ദിച്ചും നിരവധി പേരെത്തുന്നുണ്ട്.വിമര്‍ശകരോട് നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം വന്ന് കണ്ടാല്‍ മതിയന്നാണ് അര്‍ലിന്റോ പറയുന്നത്.