രചന : പട്ടംശ്രീദേവിനായർ
പൊന്നമ്പലമേടില്‍ പൊന്‍സന്ധ്യയായ്…
പൊന്‍ കണിയൊത്തനിറപുണ്യമായ്…
പൊന്നിന് കണിതൂകും വിണ്ണിന് കണീ…
പൊന്‍ തിങ്കള്‍വെട്ടം ദിവ്യ നക്ഷത്രമായ്…
മകരത്തില്‍ നിറച്ചാര്ത്തു മംഗല്യമായ്…
മകരത്തിന് സന്ധ്യയും മലര്‍വാടിയായ്…
മനശ്ശാന്തിയേകും മതങ്ങളൊന്നായ്…
മരതകകാന്തിയില്‍ മനുഷ്യരൊന്നായ്….
ശരണം വിളിതന്‍ സമുദ്രമായീ…
ശരണാര്‍ത്ഥിതന്‍ ദിവ്യശബ്ദമായീ…
ശബരീശനെത്തേടും മനുജരൊന്നായ്…
ശരണം,ശരണം,ശരണമെന്നായ്….
അയ്യപ്പസ്വാമിതന്‍ തിരുനടയില്‍..
അയ്യനെക്കാണുവാന്‍ കാത്തു നില്ക്കും
ആയിരംകണ്ണുകള്‍ നിര്‍വൃതിയായ്…
അയ്യനേ..അയ്യപ്പാ…ശരണം ശരണം….