പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാക്‌സിനേഷന്‍ ക്യാംപെയ്‌നിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. രാജ്യത്തിന്റെ ഏറെ നാളായുള്ള ചോദ്യത്തിന് മറുപടിയായെന്നും ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധദൗത്യത്തിനാണ് തുടക്കം കുറിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
എയിംസില്‍ വെച്ച് കേന്ദ്ര ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ആദ്യത്തെ കുത്തിവെപ്പ് നടന്നത്.എയിംസിലെ ശുചീകരണതൊഴിലാളിയായ മനീഷ് കുമാറിനാണ് കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് രാജ്യത്ത് ആദ്യമായി നല്‍കിയത്. ഇതിന് പിന്നാലെ എയിംസിലെ ഡോക്ടറായ രണ്‍ദീപ് ഗുലേറിയയും ഡോസ് സ്വീകരിച്ചു.
രാജ്യത്ത് 3006 ബൂത്തുകളിലൂടെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. ഓരോ കേന്ദ്രത്തിലും നൂറ് പേര്‍ക്കാണ് കുത്തിവെപ്പ് നടത്തുക. രാവിലെ 9 മണി മുതല്‍ വൈകീട്ട് വരെയാണ് വാക്‌സിനേഷന്‍ സമയം. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് വിതരണത്തിന് എത്തിച്ചിട്ടുണ്ടെങ്കിലും കൊവിഷീല്‍ഡിനാണ് മുന്‍ഗണന. വാക്‌സിന്റെ രണ്ട് ഡോസാണ് ഒരാളില്‍ കുത്തിവെക്കുക.